അത്തിക്കയത്ത് തീർഥാടക വാഹനം സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു
text_fieldsറാന്നി: മുക്കട-അത്തിക്കയം ശബരിമല പാതയിൽ തീർഥാടകർ സഞ്ചരിച്ച ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. ശനിയാഴ്ച രാവിലെ 9.30ഓടെ ശബരിമല ദർശനത്തിനു പോകുകയായിരുന്ന ആന്ധ്ര സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച ബസ് അത്തിക്കയം ഫെഡറൽ ബാങ്കിന് മുൻവശത്ത് എതിരെ വരുകയായിരുന്ന പെരുനാട് റാന്നി-കോട്ടയം റൂട്ടിൽ സർവിസ് നടത്തുന്ന ഗ്രേസ് ബസുമായാണ് കൂട്ടിയിടിച്ചത്. അത്തിക്കയം ജങ്ഷനിലെ കയറ്റത്തിൽ സ്വകാര്യ ബസ് എതിരെ വന്ന തീർഥാടക വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങളുടെയും മുൻ ഗ്ലാസ് പൊട്ടി. അപകടത്തിൽ ആർക്കും പരിക്കില്ല. റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു. പെരുനാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.