Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightറാന്നിയിൽ കാറപകടം;...

റാന്നിയിൽ കാറപകടം; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
റാന്നിയിൽ കാറപകടം; മൂന്നുപേർക്ക് പരിക്ക്
cancel
camera_alt

റാ​ന്നി മ​ന്ദി​രം​പ​ടി​യി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന അപകടത്തിൽ തകർന്ന കാറുകൾ

റാ​ന്നി: സം​സ്ഥാ​ന​പാ​ത​യി​ൽ റാ​ന്നി മ​ന്ദി​രം വാ​ണി​യം​പ​റ​മ്പി​ൽ പ​ടി​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ റാ​ന്നി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.പ​ഴ​വ​ങ്ങാ​ടി മു​ക്കാ​ലു​മ​ൺ പ​ന​ച്ചി​മൂ​ട്ടി​ൽ ജെ​ബി​ൻ, റാ​ന്നി തെ​ക്കേ​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ലാ​ഷ്, റി​ജോ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്.

പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം അ​ഭി​ലാ​ഷി​നെ​യും റി​ജോ​യെ​യും തി​രു​വ​ല്ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ 12.30നാ​യി​രു​ന്നു അ​പ​ക​ടം. പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്തു​നി​ന്ന് റാ​ന്നി​ക്ക്​ വ​ന്ന കാ​റും എ​തി​രെ​പോ​യ കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. മ​ഴ​കാ​ര​ണം ബ്രേ​ക്ക് പി​ടി​ച്ചി​ട്ടും നി​ൽ​ക്കാ​തെ നി​യ​ന്ത്ര​ണം​വി​ട്ട് കാ​റി​ലും പി​ന്നീ​ട് സ​മീ​പ​ത്തെ മ​തി​ലി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റാ​ന്നി പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranniRanni Car accident
News Summary - Car accident in Ranni; Three people were injured
Next Story