വീട്ടുമുറ്റത്ത് നിന്ന് രാത്രിയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
text_fieldsറാന്നി: മന്ദിരത്തിനു സമീപം വീട്ടുമുറ്റത്ത് നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ റാന്നി മന്ദിരം ശക്തിവിലാസത്തിൽ ബിജുവിന്‍റെ വീടിനോട് ചേർന്നാണ് പാമ്പിനെ കണ്ടത്.
തുടർച്ചയായി പട്ടി കുരക്കുന്ന ശബ്ദം കേട്ട് ബിജു ഉണരുകയായിരുന്നു. പൈപ്പിൽ നിന്ന് വെള്ളം വീഴുന്നതു പോലെയുള്ള ശബ്ദം പാമ്പ് പുറപ്പെടുവിച്ചു. ടാപ്പ് തുറന്ന് കിടക്കുകയാണെന്ന് കരുതി നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്.ഉടന്‍ തന്നെ റാന്നി റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ വിവരമറിയിച്ചു.അവരെത്തി അൻപത് കിലോയോളം തൂക്കവും പത്ത് അടിയോളം നീളവും വരുന്ന പാമ്പിനെ പിടികൂടി.
പിന്നീട് ശബരിമല വനത്തില്‍ വിട്ടയച്ചു.മന്ദിരം മേഖലയില്‍ വെട്ടാതെ കിടക്കുന്ന റബ്ബര്‍ തോട്ടങ്ങളിലും വീടുകള്‍ക്കു സമീപവും മറ്റും വലിയ തോതില്‍ കാടുവളര്‍ന്നു കിടക്കുകയാണ്.റബ്ബര്‍ തോട്ടങ്ങളുടെ ഉടമസ്ഥരുടെ വീടുകള്‍ ദൂരെ മാറിയായതിനാല്‍ കാടു തെളിക്കാനായി അവര്‍ താത്പര്യം കാട്ടാറില്ല.കാട്ടുപന്നിയും കുരങ്ങിനും പിന്നാലെ പെരുമ്പാമ്പുമെത്തിയതോടെ പ്രദേശവാസികള്‍ കടുത്ത ഭീതിയിലായി.
2) റാന്നി മന്ദിരത്തിനു സമീപം ബിജുവിൻ്റെ വീട്ടുമുറ്റത്ത് കണ്ട പെരുമ്പാമ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.