പുനലൂർ-പൊൻകുന്നം സംസ്ഥാന ഹൈവേ നിർമാണത്തിൽ ക്രമക്കേടുകളെന്ന് പരാതി
text_fieldsറാന്നി: പുനലൂർ-പൊൻകുന്നം സംസ്ഥാന ഹൈവേയുടെ കോന്നി-പ്ലാച്ചേരി ഭാഗത്തുള്ള നിർമാണത്തിൽ ക്രമക്കേട് നടക്കുന്നതായി ആരോപണം. ഇത് സംബന്ധിച്ച് പൊതുപ്രവർത്തകനായ റാന്നി മന്ദിരം കാറ്റാടിക്കൽ എം.ആർ. അനിൽകുമാർ കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർക്ക് നിവേദനം നൽകി.
പണം നൽകി സ്ഥലം ഏറ്റെടുത്ത് കല്ലിട്ട ഭാഗം ഒരു മീറ്റർ വീതിവരെ ഒഴിവാക്കി നിരവധി സ്ഥലങ്ങളിൽ നിർമാണം നടക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ സ്ഥലം നഷ്ടമാകും. കരാറുകാർക്ക് വീതി കുറഞ്ഞത് കാരണം കോടികളുടെ ലാഭവും ലഭിക്കും. മന്ദിരം ജങ്ഷൻ, ഉതിമൂട്, വൈക്കം, വൈക്കം സ്കൂളിനു സമീപം ഉൾെപ്പടെ റാന്നി ടൗണിെൻറ വിവിധ സ്ഥലങ്ങൾ ഇതിൽപെടുമെന്ന് പരാതിയിൽ പറയുന്നു. പൊതുമരാമത്തിൽനിന്ന് ഏറ്റെടുത്ത ശേഷം നിരവധി കലുങ്കുകൾ ഒഴിവാക്കി. അതിെൻറ എണ്ണവും ഒഴിവാക്കാനുള്ള കാരണവും അന്വേഷിക്കണം. സാധാരണ ജോലികൾക്ക് പൊതുമരാമത്ത് കിലോമീറ്ററിന് ഒരു കോടി മുതൽ ഒന്നരക്കോടി രൂപ വരെയാണ് വിനിയോഗിക്കുന്നത്. എന്നാൽ, ഈ റോഡിന് ഒരു കിലോമീറ്ററിന് 10 കോടിയോളം രൂപ വിനിയോഗിക്കാനുള്ള കാരണം വ്യക്തമല്ല.
റോഡിെൻറ പാർശ്വഭിത്തി നിർമിക്കുന്നതിനും മറ്റു ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന കല്ലും ഉയർത്താൻ ഉപയോഗിക്കുന്ന മണ്ണും പാതയുടെ വികസനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സാഹചര്യത്തിൽ ഈ കല്ലിനും മണ്ണിനും വില നിശ്ചയിച്ച് എസ്റ്റിമേറ്റിൽ കുറവ് ചെയ്യണം. ഉതിമൂട് മുതൽ മൈലപ്രവരെ ഏഴ് കിലോമീറ്ററോളം ദൂരത്തിൽ 20-35 അടിവരെ ഉയരത്തിൽ കല്ലുകൾ നീക്കം ചെയ്തിട്ടുണ്ട്. റോഡിനുവേണ്ടി ഉപയോഗിക്കുന്ന കോൺക്രീറ്റ് സ്ലാബുകൾ കരാറുകാരെൻറ ഉതിമൂട് ജങ്ഷനു സമീപമുള്ള യാർഡിലാണ് നിർമിക്കുന്നത്. ഇവയുടെ ഗുണ പരിശോധന നടത്തുന്നില്ല. പ്രാഥമിക ഘട്ടത്തിൽ തന്നെ ഇവിടെ ഉപയോഗിച്ച കോൺക്രീറ്റ് സ്ലാബുകൾ തകർന്നത് വാർത്തയായിരുന്നു. റോഡ് നിർമാണത്തിെൻറ മറവിൽ നീക്കം ചെയ്യുന്ന മണ്ണ് ഉപയോഗിച്ച് പല സ്വകാര്യ വ്യക്തികളുടെയും സ്ഥലങ്ങൾ നികത്തി.
നിലവിലെ വീതി കുറച്ചാണ് മന്ദിരം ജങ്ഷനു സമീപമുള്ള വളവ് പുനർനിർമിച്ചത്. ഉതിമൂട് വലിയ കലുങ്ക് ഭാഗത്ത് മേൽപാലം ഇല്ലാതെ പമ്പാ ജലസേചന പദ്ധതിയുടെ കനാൽ പാലം ഉള്ള ഭാഗത്ത് റോഡ് നിർമിക്കുന്നത് കാരണം ഉയരമുള്ള വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സമുണ്ടാവും. നിവേദനത്തിൽ പറഞ്ഞിരിക്കുന്ന ആക്ഷേപങ്ങളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിെൻറ മറുപടിക്കായി ആർ.ടി.െഎ അപേക്ഷയും കെ.എസ്.ടി.പി പൊൻകുന്നം ഓഫിസിൽ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.