Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightഓട നിര്‍മ്മാണത്തിന്...

ഓട നിര്‍മ്മാണത്തിന് സ്ഫോടനത്തിലൂടെ പാറ പൊട്ടിച്ചു; ഭിത്തി വിണ്ടുകീറിയെന്ന് പരാതി

text_fields
bookmark_border
ഓട നിര്‍മ്മാണത്തിന് സ്ഫോടനത്തിലൂടെ പാറ പൊട്ടിച്ചു;   ഭിത്തി വിണ്ടുകീറിയെന്ന് പരാതി
cancel
camera_alt?????? ?????? ????????? ???????????? ???? ?????? ???????? ??????? ?????????????? ?????????? ??????????????????

റാന്നി: ഓട നിര്‍മ്മാണത്തിനായി വന്‍ സ്ഫോടനം നടത്തി പാറ പൊട്ടിച്ചതോടെ കെട്ടിടങ്ങളുടെ ഭിത്തികള്‍ വിണ്ടുകീറിയതായി പരാതി. റാന്നി വൈക്കം കുത്തുകല്ലുംപടിയിലെ പുതുച്ചിറയിൽ സാബുകുട്ടി ജോയിയുടെ വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്കാണ് നാശം നേരിട്ടത്.

പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മ്മാണത്തിനിടെ വശങ്ങളിലെ പാറ പൊട്ടിച്ചതോടെയാണ് ഭിത്തി തകര്‍ന്നു നാശം നേരിട്ടത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം.

കെട്ടിടം വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഭിത്തിയും തറയും പൊട്ടിയിട്ടുണ്ട്. സമീപമുള്ള വീടുകളും കുലുങ്ങി. കെ.എസ്.ടി.പിക്കും പഞ്ചായത്തിനും ഉടമ പരാതി നല്‍കിയിട്ടുണ്ട്. കരാര്‍ കമ്പനിയുടെ തൊഴിലാളികള്‍ കാട്ടിയ അനാസ്ഥയ്ക്ക് പരിഹാരം തേടിയലയുകയാണ് ഉടമ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranni
News Summary - Complaint that buildings walls ruined due to blast at ranni
Next Story