മിന്നലിൽ വീടുകൾക്ക് നാശം; വൈക്കത്ത് അഞ്ച് കുടുംബങ്ങൾ അദ്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsറാന്നി: ഇടിമിന്നലേറ്റ് റാന്നി പഞ്ചായത്തിൽ വൈക്കത്ത് അഞ്ച് വീടുകൾക്ക് നാശം. കുടുംബങ്ങൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം വൈകീട്ട് മഴയില്ലാതെ ഉണ്ടായ മിന്നലിൽ റാന്നി വൈക്കം മഹേശ്വര ഭവനിൽ പി.എസ്. സന്തോഷ്, ഒറ്റപ്പനാൽ ബിനോജ് ഇടിക്കുള, വലിയകാലയിൽ ഉഷാകുമാരി, രാമചന്ദ്രൻ നായർ, രാജേന്ദ്രൻ നായർ എന്നിവരുടെ വീടുകൾക്ക് നാശനഷ്ടമുണ്ടായത്. കൂടുതൽ നഷ്ടമുണ്ടായത് സന്തോഷിെൻറ വീടിനാണ്.
വീടിെൻറ പലഭാഗത്തും ഭിത്തി പൊട്ടി കീറി വിള്ളലുണ്ടായി. വൈദ്യുതി മീറ്റർ, സ്വിച്ച് ബോർഡുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, വയറിങ് എന്നിവ നശിച്ചു. ജനൽച്ചില്ലുകൾ പൊട്ടി വീണു. സന്തോഷിെൻറ ഭാര്യ ദീപയും രണ്ട് മക്കളുമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഷോേകസിെൻറ ഗ്ലാസുകൾ പൊട്ടി ദീപയുടെ ശരീരത്തിൽ വീണു. വലിയ തീഗോളം കാതടപ്പിക്കുന്ന ഇടിയോടൊപ്പം വീട്ടിലും പുറത്തുമായി കാണാമായിരുന്നെന്ന് ദീപ പറഞ്ഞു. പറമ്പിൽ നിന്ന നാല് തെങ്ങിനും തീ പിടിച്ചു.
ഷോക്കടിക്കുന്ന പ്രതീതിയും ഉണ്ടായി. സന്തോഷിെൻറ വീടിെൻറ ഒരുവശത്തെ കരിങ്കല്ലുകൊണ്ട് കെട്ടിയ മതിൽ വട്ടത്തിൽ തുളച്ച് തീഗോളം പുറത്തുപോയി. താഴെ താമസിക്കുന്ന ബിനോജിെൻറ ഭാര്യ ബീന ഷോക്കേറ്റ് തറയിൽ വീണു. ഇവിടുത്തെ സ്വിച്ചുകൾ, വൈദ്യുതി മീറ്റർ എന്നിവക്ക് നാശം സംഭവിച്ചു. വീടിെൻറ അടുക്കള ഭാഗത്ത് ഭിത്തിയിൽ പൊട്ടൽ ഉണ്ടായിട്ടുണ്ട്. സമീപ വീടുകളിൽ വൈദ്യുേതാപകരണങ്ങൾക്ക് കേടുപാടുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.