Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightഷോക്കേറ്റ്​ അയ്യപ്പ...

ഷോക്കേറ്റ്​ അയ്യപ്പ ഭക്തന്റെ മരണം: നരഹത്യക്ക് കേസ് എടുക്കണം

text_fields
bookmark_border
ഷോക്കേറ്റ്​ അയ്യപ്പ ഭക്തന്റെ മരണം: നരഹത്യക്ക് കേസ് എടുക്കണം
cancel
camera_alt

നാ​ഗ​രാ​ജ​ൻ

റാ​ന്നി: മ​ക​ര വി​ള​ക്ക് ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​തി​നി​ടെ അ​യ്യ​പ്പ ഭ​ക്​​ത​ൻ ഷോ​ക്കേ​റ്റ്​ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ന​ര​ഹ​ത്യ​ക്ക്​ കേ​സ്​ എ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​കു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​ഖി​ല ഭാ​ര​ത അ​യ്യ​പ്പ സേ​വ സം​ഘം വ​ട​ശ്ശേ​രി​ക്ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

വ​ട​ശ്ശേ​രി​ക്ക​ര പാ​ല​ത്തി​ന്റെ കൈ​വ​രി​യി​ൽ നി​ന്ന്​ ഷോ​ക്കേ​റ്റ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി നാ​ഗ​രാ​ജ​നാ​ണ്​ (56) മ​രി​ച്ച​ത്. മ​ര​ണം മ​നഃ​പ്പൂ​ർ​വം സൃ​ഷ്ടി​ച്ച​താ​ണെ​ന്ന് അ​ഖി​ല ഭാ​ര​ത അ​യ്യ​പ്പ സേ​വ സം​ഘം ചൂ​ണ്ടി​ക്കാ​ട്ടി. നാ​ഗ​രാ​ജ​ന്‍റെ കു​ടും​ബ​ത്തി​ന്​ മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം സ​ർ​ക്കാ​ർ ഭാ​ഗ​ത്ത് നി​ന്നും, ബോ​ർ​ഡി​ന്റെ ഭാ​ഗ​ത്ത് നി​ന്നും ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. അ​യ്യ​പ്പ സേ​വ സം​ഘം ദേ​ശീ​യ സെ​ക്ര​ട്ട​റി പ്ര​സാ​ദ് കു​ഴി​കാ​ല, ചെ​റു​ക്കാ​വ് ക്ഷേ​ത്രം പ്ര​സി​ഡ​ന്റ് പി ​ആ​ർ ബാ​ല​ൻ എ​ന്നി​വ​രാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ശേ​ഷം പ​രാ​തി ന​ൽ​കി​യ​ത്. ഉ​ട​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ വി​പു​ല​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് അ​യ്യ​പ്പ സേ​വ സം​ഘം ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ഡ്വ. ഡി.​വി​ജ​യ​കു​മാ​ർ, സെ​ക്ര​ട്ട​റി പ്ര​സാ​ദ് കു​ഴി​കാ​ല എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAyyappa devotee death
News Summary - death of Ayyappa devotee: A case should be filed for murder
Next Story