സ്കൂട്ടർ യാത്രികയുടെ മരണം: എ.എസ്.ഐക്ക് സസ്പെൻഷൻ
text_fieldsറാന്നി: അങ്ങാടി ചെട്ടിമുക്കിന് സമീപം സ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച കേസിൽ റാന്നി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയെ സസ്പെൻഡ് ചെയ്തു. വിനോദ് പി. മധുവിനെയാണ് അന്വേഷണവിധേയമായി ജില്ല പൊലീസ് മേധാവി നിശാന്തിനി സസ്പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
അങ്ങാടി മാവേലി സ്റ്റോർ ജീവനക്കാരി ചാലാപ്പള്ളി പുലിയുറുമ്പിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ മിനികുമാരിയാണ് വിനോദ് ഓടിച്ചിരുന്ന കാർ ഇടിച്ച് മരിച്ചത്. കാർ ഇടിച്ചിട്ടിട്ട് നിർത്താതെ പോയതും പരിക്കേറ്റുകിടന്നവരെ ആശുപത്രിയിൽ എത്തിക്കാനോ ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യാനോ മുതിരാഞ്ഞതാണ് എ.എസ്.ഐക്ക് വിനയായത്.
അങ്ങാടി എസ്.ബി.ഐ ജീവനക്കാരി ലീന ഓടിച്ചിരുന്ന വാഹനത്തിെൻറ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു മിനികുമാരി. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് തലക്കേറ്റ പരിക്ക് മൂലമാണ് മരിച്ചത്. പൊലീസ് നടത്തിയ തിരച്ചിലിൽ വിനോദ് പി. മധുവിെൻറ വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാത്രി പൊലീസ് വിനോദിെൻറ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച രാവിലെ വിനോദ് അപകടവിവരം സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ഉടൻ കാർ കസ്റ്റഡിയിലെടുത്തു. ഫോറൻസിക് വിദഗ്ധർ തെളിവെടുപ്പ് നടത്തി.
ഞായറാഴ്ച രാവിലെ അറസ്റ്റ് ചെയ്ത വിനോദിനെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പിന്നീട് ജാമ്യത്തിൽ വിട്ടു. വിനോദിനെതിരായ പ്രത്യേക അന്വേഷണ റിപ്പോർട്ട് ജില്ല പൊലീസ് മേധാവിക്ക് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് സർവിസിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.