പുതുശ്ശേരിമലയിൽ റബർ തോട്ടത്തിന് തീപിടിച്ചു; വീടുകളിലേക്കും തീ വ്യാപിച്ചു
text_fieldsറാന്നി: പുതുശ്ശേരിമലയിൽ റബർ തോട്ടത്തിന് തീപിടിച്ചു. റാന്നി പഞ്ചായത്തിലെ ഊട്ടുപാറയിലും സമീപ പ്രദേശങ്ങളിലുമാണ് ശനിയാഴ്ച 2 മണിയോടെ തീപിടുത്തം ഉണ്ടായത്. റാന്നിയിൽ നിന്നും അഗ്നിശമന സേനാവിഭാഗത്തിൻ്റെ ദ്രുതകർമ്മ സേനാ വിഭാഗം എത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും അടിക്കാടുകൾക്ക് തീപടരുകയായിരുന്നു.
റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ പ്രകാശിൻ്റെ നേതൃത്വത്തിൽ നാട്ടുകാരും തീ അണക്കാനുള്ള ശ്രമത്തിലാണ്. റാന്നി അഗ്നിശമന സേനാവിഭാഗത്തിലെ വാഹനത്തിൻ്റെ അപര്യാപ്തത മൂലം സീതത്തോട്ടിൽ നിന്നും അഗ്നിശമന സേനാവിഭാഗം എത്തി തീ അണക്കാനുള്ള ശ്രമവും തുടരുന്നുണ്ട്.
പുതുശ്ശേരിമലയിലെ തീപടർന്ന ഊട്ടുപുര പ്രദേശങ്ങളിൽ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യ കുറവു മൂലമാണ് തീ അണക്കുവാൻ കഴിയാതിരുന്നതന്നാണ് നാട്ടുകാരുടെ ആരോപണം. തീയും പുകയും വ്യാപിച്ചതോടെ വഴിപോലും കാണാൻ പറ്റാത്തവസ്ഥയായിട്ടും പ്രായമായ അമ്മമാരടക്കം പാത്രത്തിൽ വെള്ളവുമായെത്തി തീ അണക്കാനുള്ള ശ്രമങ്ങളിൽ പങ്കുചേർന്നിരുന്നു.
പുതുശ്ശേരിമല മേപ്പുറത്ത് രാജപ്പൻ നായർ, തോന്നിയോലിക്കൽ വിശ്വൻ, മേപ്രത്ത് പുരുഷോത്തമൻ എന്നിവരുടെ പുരയിടത്തിലാണ് തീ കൂടുതലായി പടർന്നത്, പുതുശ്ശേരി മലയിൽ തീപിടുത്തം ഉണ്ടായ 6 വാർഡിൽപെട്ട സ്ഥലത്ത് പതിനഞ്ച് ഏക്കറിൽ കൂടുതൽ തീപടർന്നതായാണ് നാട്ടുകാർ പറയുന്നത്.
ഫോട്ടോ: റാന്നി പുതുശ്ശേരിമലയിൽ ശനിയാഴ്ചയുണ്ടായ തീപിടുത്തം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.