Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightകാടക്കോഴിയും കൂടും...

കാടക്കോഴിയും കൂടും നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായി പരാതി

text_fields
bookmark_border
quail
cancel
camera_alt

representational image

റാന്നി: 5000 രൂപക്ക്​ കാടക്കോഴി കുഞ്ഞുങ്ങളും കൂടും നല്‍കാമെന്നു പറഞ്ഞെത്തിയ സംഘം പണം വാങ്ങി കബളിപ്പിച്ചതായി പരാതി.

റാന്നി മന്ദിരം ഭാഗങ്ങളിലെ കോളനികള്‍, തെക്കേപ്പുറം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്​. കാഞ്ഞിരപ്പള്ളി സ്വദേശികളെന്ന്​ അവകാശപ്പെട്ടെത്തിയ സംഘം വീടുകള്‍ കയറി അഞ്ച്​ കാട കോഴികുഞ്ഞും കൂടും ലഭക്കുന്നതിനായി 1000 മുതല്‍ 2000 രൂപ വരെ പലരുടേയും കൈയ്യില്‍ നിന്നും അഡ്വാന്‍സ് വാങ്ങുകയായിരുന്നു.

പണം കൊടുത്ത ശേഷം കാടക്കോഴി കുഞ്ഞുങ്ങളെ കിട്ടാതെ വന്ന പലരും ഏജന്‍റുമാരെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് സംഭവം തട്ടിപ്പാണെന്നു സംശയം ഉയര്‍ന്നത്. പലരോടും കൃത്യമായ വിവരം നല്‍കാന്‍ ഇവര്‍ ഇതുവര തയാറായിട്ടില്ല. തട്ടിപ്പിനിരയായവര്‍ നിയമ നടപടികള്‍ക്കായി അധികൃതരെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quail
News Summary - fraud in the name of quail and cage sale
Next Story