നാടിന്‍റെ ഹരിതസ്മരണകളുമായി അവർ വീണ്ടും ഒത്തുചേർന്നു
text_fieldsറാന്നി: നാലുപതിറ്റാണ്ട് മുമ്പ് വിദ്യാർഥികളുടെ പരിസ്ഥിതി സാമൂഹിക കൂട്ടായ്മയായി തുടങ്ങി പിന്നീട് ഫാരഡേ നേച്ചർ സൊസൈറ്റിയായി പരിണമിച്ച് മികച്ച പ്രവർത്തനം നടത്തിയ പ്രവർത്തകർ ഗൃഹാതുരത്വത്തിന്റെ ഊഷ്മള സ്മരണകളുമായി ഒത്തുചേർന്നു. ക്ലബ് സ്ഥാപനത്തിന്റെ 40ാം വാർഷികത്തിൽ സ്വദേശത്തും വിദേശത്തുമായി വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവർ ഓൺലൈനിലൂടെയും അല്ലാതെയും ഒത്തുചേരാനായി റാന്നി കോളജ് മലയാളം വിഭാഗം മുൻ മേധാവിയും വെച്ചൂച്ചിറ വിശ്വബ്രാഹ്മണ കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ. അന്നമ്മ ജേക്കബിന്റെ വീട്ടിൽ സൗകര്യമൊരുക്കി. ഫാ. ബെൻസി മാത്യു കിഴക്കേതിൽ അധ്യക്ഷത വഹിച്ചു.
ജില്ല സാക്ഷരത കോഓഡിനേറ്റർ ടോജോ ജേക്കബ്, ലിജു തേക്കാട്ടിൽ, മനോജ് കുളത്തുങ്കൽ, ജോൺ എബ്രഹാം മള്ളൂശ്ശേരിൽ, ഗിരീഷ് ഭാസ്കർ, സോജൻ കെ. മാത്യു, ജോയി കളരിക്കമുറിയിൽ, ബിജു നടുവത്താനി, ജോയ്സ് മാത്യു എന്നിവർ സംസാരിച്ചു. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച സുനിൽ തോമസ്, ബിനു സക്കറിയ, ജയ്സൺ ബേബി, മജുകുമാർ, ഷാജി ജോസഫ് എന്നിവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.