വീട് തകർന്നു; മഴ നനഞ്ഞ് ഏഴംഗ കുടുംബം
text_fieldsറാന്നി: കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് അപകടം. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. രണ്ടു വയസ്സുകാരിയടക്കം ഏഴുപേർ വസിക്കുന്ന നിർധനകുടുബത്തിന്റെ വീടാണ് മഴയിൽ തകർന്നത്. ചെറുകുളഞ്ഞി ജണ്ടായിക്കല്‍ പുതുപ്പറമ്പില്‍ വയോധികനായ രവിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ മേല്‍ക്കൂരയാണ് കിടപ്പുമുറിയുടെ ഭാഗം തകര്‍ന്ന് മുറിക്കുള്ളിലേക്ക് വീണത്. ശനിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. വീടിന്റെ മേൽക്കൂര ഇടിയുന്ന ശബ്ദം കേട്ട് രവിയുടെ ചെറുമൻ പുറത്തേക്ക് ചാടിയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.
വീട്ടിലുള്ള മറ്റുള്ളവർ തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയ സമയത്താണ് മേൽക്കൂര തകർന്നത്. വയോധികനായ രവിയുടെ മകളും ഭർത്താവും അവരുടെ മൂന്ന് മക്കളും മകളുടെ മൂന്ന് വയസ്സുള്ള പേരക്കുട്ടിയടക്കം ഏഴു പേരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. റാന്നി പഴവങ്ങാടി പഞ്ചായത്തിലെ 11ാം വാർഡിലാണ് വീട് സ്ഥിചെയ്യുന്നത്. 40 വര്‍ഷമായി ഈ വീട്ടില്‍ രവിയും ഭാര്യ പരേതയായ സരോജിനിയും താമസിച്ചിരുന്നത്. സരോജിനിക്ക് അർബുദ ബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുമ്പോൾ ആശുപത്രിയിൽ പോയിവരാനുള്ള സൗകര്യത്തിന് മകളുടെ വീട്ടിൽ സരോജിനി താമസിച്ചിരുന്നു.
അപ്പോഴും ഈ വീട്ടിൽ രവി താമസിക്കുകയാണ്. പിന്നീട് സരോജിനിയുടെ അസുഖം കാരണം മകളും കുടുംബവും ഇവിടെയാണ് താമസിച്ചിരുന്നത്. 15 വർഷം മുമ്പ് കുടുംബം വീടിന് പഞ്ചായത്തിൽ അപേക്ഷിച്ചിരുന്നു എന്നാൽ, ഇതുവരെ അപേക്ഷ പരിഗണിച്ചില്ലെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.