കളഞ്ഞു കിട്ടിയ സ്വർണം തിരിച്ചേൽപിച്ച് ഇതരസംസ്ഥാന തൊഴിലാളി
text_fieldsറാന്നി: വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ മോതിരം ജോലി ചെയ്യുന്ന വീട്ടുകാരുടെ സഹായത്തോടെ പൊലീസിൽ ഏൽപിച്ച് ഇതരസംസ്ഥാന തൊഴിലാളി മാതൃകയായി. അങ്ങാടി - ചെട്ടിമുക്ക് കൊച്ചുപുരയിൽ റോയ് ഉമ്മന്‍റെ വീട്ടിലെ ജോലിക്കാരൻ ഒഡീഷ സ്വദേശി വിശ്വംഭറി(51)നാണ് സ്വർണ മോതിരം കിട്ടിയത്.
റാന്നി- വലിയകാവ് റോഡിൽ പൂഴിക്കുന്ന് വെയിറ്റിംഗ് ഷെഡിനു സമീപത്തു റോഡിൽ നിന്നുമാണ് മോതിരം കിട്ടിയത്. ഇയാൾ ഈ വിവരം ജോലി ചെയ്യുന്ന വീട്ടിലെത്തി റോയ് ഉമ്മന്‍റെ ഭാര്യ എസ്.സി ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക അനിത എബ്രഹാമിനോടും പറയുകയും മോതിരം ഏൽപിക്കുകയും ചെയ്തു. വീട്ടുകാർ കുടുംബ സുഹൃത്തും പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായ അനു ടി. ശാമുവേലിനെ അറിയിച്ചു.
പിന്നീട് ഉടമയെ കണ്ടെത്താൻ റാന്നി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ആർ സുരേഷിന് മോതിരം കൈമാറി. എസ്.ഐ ടി. അനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ജി. ബിജു എന്നിവരും സന്നിഹിതരായി. കഴിഞ്ഞ 14 വർഷമായി വിശ്വംഭർ ഇവരുടെ വീട്ടിൽ ജോലി ചെയ്തു വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.