ബുെറവി ചുഴലിക്കാറ്റ്: എൻ.ഡി.ആർ.എഫ് സംഘം റാന്നിയിലെത്തി
text_fieldsറാന്നി: ബുറെവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് എൻ.ഡി.ആർ.എഫ് സംഘം റാന്നിയിലെത്തി. രാവിലെ 11ഓടെ റാന്നി മിനിസിവിൽ സ്റ്റേഷനിൽ എത്തിയ സംഘം സുരക്ഷക്കുള്ള ഉപകരണങ്ങൾ പ്രദർശിപ്പിക്കുകയും വേണ്ട ക്രമീകരണം നടത്തുകയും ചെയ്തു. 2018 പ്രളയത്തിലും 2020 വെള്ളപ്പൊക്കത്തിലും ഇവർ റാന്നിയിലെത്തിയിരുന്നു.
ടീം ക്യാപ്റ്റൻ മഹാവീർ സിങ്, സബ് ക്യാപ്റ്റൻ ടി. രാജൻ എന്നിവരുടെ നേതൃത്വത്തിെല 16 അംഗ സംഘമാണ് വന്നത്. റാന്നിയിൽ നേരേത്ത വെള്ളപ്പൊക്കം ഉണ്ടായ പ്രദേശങ്ങളും താഴ്ന്ന സ്ഥലങ്ങളും സംഘം സന്ദർശിച്ചു. റാന്നി ബ്ലോക്കിലെ റാന്നി, അങ്ങാടി, പഴവങ്ങാടി, പെരുനാട്, സീതത്തോട്, വടശ്ശേരിക്കര, വെച്ചൂച്ചിറ, നാറാണംമൂഴി, ചിറ്റാർ പഞ്ചായത്തുകളിൽ ബുറെവി ശക്തിയായി വീശാനിടയുണ്ടെന്ന് ദുരന്തനിവാരണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുതുച്ചേരിയിൽ സേവനപ്രവർത്തനങ്ങൾ നടത്തിയശേഷം ബുധനാഴ്ചയാണ് ജില്ലയിലെത്തിയത്.
തിരുവല്ല താലൂക്കിൽ നാളെ വരെ ജാഗ്രത നിർദേശം
തിരുവല്ല: ബുറെവി ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ തിരുവല്ല താലൂക്കിൽ ശനിയാഴ്ച വരെ ജാഗ്രത നിർദേശം. താലൂക്കിെല പമ്പ, മണിമല നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് തഹസിൽദാർ അറിയിച്ചു. മരങ്ങളുടെ താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ജനങ്ങൾ കൂട്ടം കൂടി നിൽക്കരുതെന്നും നിർദേശമുണ്ട്. ബുറെവി ചുഴലിക്കാറ്റിെൻറ മുൻകരുതൽ നടപടിയുടെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 119 ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ഏത് അടിയന്തര ഘട്ടവും നേരിടാൻ എൻ.ഡി.ആർ.എഫും അഗ്നിശമന സേനയും അടക്കം സേന വിഭാഗങ്ങളും ആരോഗ്യ പ്രവർത്തകരും സജ്ജമാണെന്ന് തഹസിൽദാർ പി. ജോൺ വർഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.