റാന്നി പെരുമ്പുഴ സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ്
text_fieldsറാന്നി: റാന്നി പെരുമ്പുഴ സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ് കാരണം ബസുകൾ കയറാൻ മടിക്കുന്നു. ബസ്സ്റ്റാൻഡിൽ അനധികൃതമായി ഇടുന്ന വാഹനങ്ങൾ മാറ്റാൻ പൊലീസ് ഇടപെടുന്നുമില്ല. പെരുമ്പുഴ ബസ്റ്റാൻഡിൽ എല്ലാ ബസുകളും കയറണമെന്ന് കോടതി ഉത്തരവുെണ്ടങ്കിലും സ്ഥല പരിമിതി കാരണം പല ബസുകളും റോഡിൽ നിർത്തി യാത്രക്കാരെ ഇറക്കിക്കയറ്റുകയാണ്. ഇട്ടിയപ്പാറയിൽ എത്തുന്ന പല സ്വകാര്യ ബസുകളും പെരുമ്പുഴ സ്റ്റാൻഡിൽ എത്തുന്നില്ല. ബസ്സ്റ്റാൻഡിൽ സ്വകാര്യവാഹനങ്ങളുടെ അനധിക്യത പാർക്കിങ് തടയാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലന്നാണ് ബസ് ജീവനക്കാരുടെ ആരോപണം.
അനധികൃത പാർക്കിങ് തടയാൻ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ ചുവട്ടിലാണ് സ്വകാര്യ വാഹനങ്ങൾ. വാഹനങ്ങൾ സ്റ്റാൻഡ് ൈകയടക്കിയതോടെ ബസുകൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ല. സ്റ്റാൻഡിലേക്ക് ബസുകൾ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാണ്. സ്റ്റാൻഡിൽ സ്ഥലമില്ലാത്തതിനാൽ റോഡിലിട്ട് ബസുകൾ തിരിക്കേണ്ടതായും വരുന്നു. ഇത് ടൗണിൽ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.സംസ്ഥാന പാതയുടെ നിർമാണത്തിനു ശേഷം റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ അനധികൃത പാർക്കിങ്ങും ബസുകൾ സ്റ്റാൻഡിന് പുറത്ത് നിർത്തുന്നതും കാരണം ടൗണിൽ ഗതാഗത തടസ്സം പതിവാണ്. ഇതിന് പുറമേയാണ് അനധിക്യത പാർക്കിങ് മുലം ഉണ്ടാകുന്ന കുരുക്കും. റാന്നി താലൂക്കാശുപത്രിയിലേക്കുള്ള വഴി അടച്ച് വാഹനങ്ങൾ ചില സമയങ്ങളിൽ പാർക്ക് ചെയ്യുന്നതായും പരാതിയുണ്ട്.
പഞ്ചായത്തിൽ നിന്നും ലേലം ചെയ്ത മുറികളിൽ മെഡിക്കൽ ഷോപ് അടക്കം സ്ഥാപനങ്ങളാണുള്ളത്. കടയുടെ മുന്നിൽ പാർക്ക് ചെയ്യുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ കയറാതെ തിരിച്ചു പോകുന്നതായും വ്യാപാരികൾ പറയുന്നു. പെരുമ്പുഴ സ്റ്റാൻഡിനു സമീപം പഞ്ചായത്ത് വക പാർക്കിങ് സ്ഥലമുണ്ടായിട്ടും ഈ സൗകര്യം ഉപയോഗിക്കാതെയാണ് വാഹന ഉടമകൾ ബസ്സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നത്. ഇവിടെ വാഹന പാർക്കിങ്ങിന് ഫീസ് ഈടാക്കുന്നതാണ് സ്വകാര്യ വാഹനങ്ങൾ കയറാൻ താൽപര്യം കാണിക്കാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.