Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightകാട്ടുപന്നിയുടെ...

കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു

text_fields
bookmark_border
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു
cancel
camera_alt

കൃഷ്ണൻകുട്ടി റാന്നി താലൂക്ക്​ ആശുപത്രിയിൽ

റാന്നി: കീക്കൊഴൂർ വയലത്തലക്ക് സമീപം കർഷകനെയും സഹായിയെയും കാട്ടുപന്നി ആക്രമിച്ചു. കീക്കോഴൂർ, വെള്ളഴുകുന്നിൽ അജിയുടെ മരച്ചീനിത്തോട്ടത്തിൽ പണിക്കെത്തിയ വയലത്തല മൂക്കനേത്ത് കൃഷ്ണൻകുട്ടിക്കാണ്​ പരിക്കേറ്റത്.

കാൽമുട്ടിനു പരിക്കേറ്റ കൃഷ്ണൻകുട്ടി റാന്നി താലൂക്ക്​ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്​ച രാവിലെ 11ഓടെ പണിക്കെത്തിയ അജിയെയും കൃഷ്ണൻകുട്ടിയെയും ഒറ്റയാൻ പന്നി ആക്രമിക്കുകയായിരുന്നു.

ഏതാനും മാസങ്ങൾക്കി​െട റാന്നിയിൽ നിരവധിയാളുകൾക്കാണ് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്​. രണ്ടുവർഷം മുമ്പ്​ റാന്നി തെക്കേപ്പുറത്ത് ടാപ്പിങ്​ തൊഴിലാളി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

റാന്നിയിലും പരിസരത്തും നിരവധി കർഷകർക്കാണ് കൃഷി നഷ്​ടമാകുന്നത്. കാട്ടുപന്നി ശല്യത്തിനു പരിഹാരം കാണണമെന്ന്​ ആവശ്യപ്പെട്ട് നാട്ടുകാരും കർഷക സംഘടനകളും വനംവകുപ്പിനും മറ്റ് അധികാരികൾക്കും നിവേദനം നൽകിയിരുന്നു, സമരങ്ങളും നടത്തി.

എന്നിട്ടും ഒരു പ്രയോജനവും ഉണ്ടാകാത്ത അവസ്ഥയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild Animal AttackInjury
Next Story