വലിയകാവ് വനമേഖല; സംയുക്ത വകുപ്പ് പരിശോധനക്ക് തുടക്കം
text_fieldsറാന്നി: അങ്ങാടി വില്ലേജിലെ ഡിജിറ്റൽ സർവേയുടെ ഭാഗമായി വലിയകാവ് വനമേഖല തിട്ടപ്പെടുത്തുന്നതിനായി സംയുക്ത വകുപ്പ് പരിശോധനക്ക് തുടക്കമായി. വനം, റവന്യൂ, സർവേ വകുപ്പുകളുടെ സംയുക്ത പരിശോധനയാണ് അങ്ങാടി വില്ലേജിലെ കുളകുറ്റി ഭാഗത്ത് തുടങ്ങിയത്. സർവേ ഡെപ്യൂട്ടി ഡയറക്ടർ ഡി. മോഹൻ ദേവിന്റെ മേൽനോട്ടത്തിൽ ജില്ല റീസർവേ സൂപ്രണ്ട് ടി. ഗീതാകുമാരിയുടെ നേതൃത്വത്തിലുള്ള ഡിജിറ്റൽ സർവേ ടീമാണ് ജോലികൾ ഏകോപിപ്പിക്കുന്നത്. പ്രമോദ് നാരായൺ എം.എൽ.എയുടെ ശ്രമഫലമായി റവന്യൂ മന്ത്രി കെ. രാജന്റെ നിർദ്ദേശപ്രകാരമാണ് വലിയകാവ് വനമേഖ ഉൾപ്പെടുന്ന മൂന്ന് വില്ലേജിലും ഡിജിറ്റൽ സർവേ ജോലികൾക്ക് തുടക്കമായത്. അങ്ങാടി വില്ലേജിലെ വനം ഉൾപ്പെടുന്ന ഭാഗത്തെ ഡിജിറ്റൽ സർവേ പൂർത്തിയായാൽ ആറ് പതിറ്റാണ്ടിലേറെയായി നീളുന്ന പെരുമ്പെട്ടിയിലെ 512 ലധികം കുടുംബങ്ങളുടെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരമാവും. ആറു വർഷമായി ശക്തമായ സമര നടപടികളുമായി നിലകൊള്ളുന്ന പെരുമ്പെട്ടി നിവാസികൾക്ക് ഇത് വലിയ ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.