Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightറാന്നിയിലെ പട്ടയ...

റാന്നിയിലെ പട്ടയ പ്രശ്നം വനം- റവന്യൂ വകുപ്പുകളുടെ സംയുക്ത യോഗം ഉടൻ ചേരും : മന്ത്രി കെ . രാജൻ

text_fields
bookmark_border
k rajan
cancel

റാന്നി: റാന്നി അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണാനായി റവന്യൂ-വനം വകുപ്പുകളുടെ സംയോജിത യോഗം വിളിച്ചു ചേർക്കുമെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. റാന്നിയിലെ വിവിധ വില്ലേജുകളിലെ പട്ടയം സംബന്ധിച്ച് അഡ്വ.പ്രമോദ് നാരായൺ എം എൽ എ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം . വനം വകുപ്പിന്റെ രേഖകൾ പ്രകാരം പത്തനംതിട്ട ജില്ലയിൽ റാന്നി- കോന്നി വനം ഡിവിഷനിൽ 25 പട്ടികവർഗ്ഗ സങ്കേതങ്ങളാണുള്ളത് .

ഇതിൽ 1977 ന് മുമ്പുള്ള വനഭൂമിയിലെ അനധികൃത കൈയ്യേറ്റം ക്രമവൽക്കരിച്ച് കേന്ദ്ര സർക്കാരിന്റെ അനുമതിയ്ക്ക് വിധേയമായി പട്ടയം അനുവദിക്കുന്നതിനായി സംയുക്ത പരിശോധന നടത്തി നടപടികൾ തുടരുകയാണ് . മിനി സർവ്വേ ടീമിന്റെ സംയുക്ത സർവ്വേ പൂർത്തീകരിക്കുന്ന മുറയ്ക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്നതനുസരിച്ച് പെരുമ്പെട്ടി - പൊന്തൻപുഴ മേഖലകളിൽ പട്ടയം നൽകുന്ന തുടർ നടപടികൾ സ്വീകരിക്കും .

കൊല്ലമുള , പരുവ , മണ്ണടി ശാല , കക്കുടുക്ക , വലിയ പതാൽ , വെച്ചൂച്ചിറ , അരയാഞ്ഞിലിമൺ , ഭാഗങ്ങളിലെ കൃഷിക്കാർക്കും , ദശാബ്ദങ്ങളായി കൈവശം വച്ചനുഭവിച്ചു വരുന്ന താമസക്കാർക്കും പട്ടയം നൽകുന്നതിനായുള്ള നടപടി സർക്കാർ തലത്തിൽ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു . അടിച്ചിപ്പുഴ , ചൊള്ളനാവയൽ , വെച്ചൂച്ചിറ എക്സ് സർവ്വീസ് മെൻ കോളനി , ചണ്ണ , മുക്കുഴി , ഒളികല്ല് , അത്തിക്കയം , തെക്കേ തൊട്ടി , കടുമീൻചിറ , കുടമുരുട്ടി , അട്ടത്തോട് , പമ്പാവാലി , ഏയ്ഞ്ചൽ വാലി , കൊട്ടംപ്പാറ , പെരുനാട് , കുരുമ്പൻമുഴി , മണക്കയം , മോതിരവയൽ , അമ്പലപ്പാറ , അരയൻ പാറ എന്നീ പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങളും ഉടൻ പരിഹരിക്കണമെന്ന് എം എൽ . എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:revenue ministerK.Rajan
News Summary - Joint meeting of Forest and Revenue Departments to be convened soon: Minister K.S. Rajan
Next Story