കേരളത്തിലെ ആദ്യത്തെ കുട്ടികളുടെ ഇ ബുക്ക് -ആവിഷ്കാർ ഒരുങ്ങുന്നു
text_fieldsറാന്നി: റാന്നി നോളജ് വില്ലേജിന് തുടക്കം കുറിച്ച് കേരളത്തിലെ ആദ്യത്തെ കുട്ടികളുടെ ഇ ബുക്ക് -ആവിഷ്കാർ ഒരുങ്ങുന്നു. റാന്നിയുടെ വൈജ്ഞാനിക മുന്നേറ്റം ലക്ഷ്യമാക്കിഅഡ്വ. പ്രമോദ് നാരായൺ എം.എൽ.എ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ആദ്യ കാൽവെപ്പായി വിദ്യാർത്ഥികളുടെ സർഗ്ഗശേഷി ആവിഷ്കരിക്കുന്ന കേരളത്തിലെ ആദ്യത്തെ ഇ -ബുക്ക് തയ്യാറാക്കും.
ആവിഷ്കാർ എന്ന പേരിൽ വിഭാവനം ചെയ്തിട്ടുള്ള പദ്ധതി റാന്നിയിലെ കുട്ടികടെ വൈജ്ഞാനിക മുന്നേറ്റം ലക്ഷ്യമാക്കിയുള്ള താണ്. കുട്ടികളുടെ സാഹിത്യരചന, കലാപ്രകടനങ്ങൾ, എന്നിവയ്ക്കൊപ്പം കൃഷി, ശാസ്ത്ര - സാങ്കേതിക മേഖലയിലെ വിഷയങ്ങൾ പ്രാദേശിക ചരിത്ര രചന തുടങ്ങി ഒരു കുട്ടിയുടെ സർഗ്ഗശേഷിയേയും സാമൂഹ്യ അവബോധത്തേയും ജീവിത പരിസരത്തേയും ഇതിൽ നടത്താവുന്ന ഇടപെടലുകളേയും അടയാളപ്പെടുത്തുന്നതായിരിക്കും ആവിഷ്കാർ ഇ ബുക്ക്.
അംഗൻവാടി തലം മുതൽ കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി അവ പരിപോഷിപ്പിക്കുക, മോണ്ടിസോറി വിദ്യാഭ്യാസം പ്രാവർത്തികമാക്കുക, ഓരോ കോഴ്സിനും ഉള്ള തൊഴിൽ സാധ്യതയെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക, ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുക, മാതൃഭാഷയിൽ പ്രാവീണ്യം നേടുക, കുട്ടികളെ ചരിത്രവും സാംസ്കാരിക ബോധവും ഉള്ളവരാക്കി മാറ്റുക തുടങ്ങിയവയെല്ലാം നോളജ് വില്ലേജിലൂടെ ലക്ഷ്യമിടുന്നുണ്ട്. യോഗം അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല സെക്രട്ടറി രാജേഷ് എസ്. വള്ളിക്കോട് അധ്യക്ഷനായി. ഡി.ഡി.ഇ ബീനാ റാണി, ഡി.പി.സി കെ.ജി. പ്രകാശ് കുമാർ , തിരുവല്ല ഡയറ്റ് പ്രിൻസിപ്പാൾ പി.പി. വേണുഗോപാലൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.