ഇട്ടിയപ്പാറയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
text_fieldsറാന്നി: ഇട്ടിയപ്പാറയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ഫയർഫോഴ്സും നാട്ടുകാരും അവസരോചിത ഇടപെടൽ നടത്തിയതുമൂലം സമീപമുള്ള കടകളിലേക്ക് തീ പടരാതെ വലിയനാശനഷ്ടം ഒഴിവായി.
പുനലൂർ-മൂവാറ്റുപുഴ റോഡിൽ റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ ടൗണിൽ കാച്ചാണത്ത് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ചെല്ലക്കാട് പാലക്കൽ രാജേഷ് കുമാറിെൻറ ഉടമസ്ഥതയിലുള്ള ആർ.കെ ടെക്സ്ൈറ്റൽസിലാണ് തിരുവോണ ദിവസം രാത്രി 10 മണിയോടുകൂടി തീപിടിത്തം ഉണ്ടായത്.
ഓണക്കച്ചവടമായതിനാൽ രാത്രി ഒമ്പത് മണിയോടെയാണ് കട അടച്ചത്. കടയിലെ തുണികൾ മൊത്തം കത്തിനശിച്ചു. കത്താതെ ബാക്കിയിരുന്ന തുണികൾ ഫയർഫോഴ്സ് തീ അണക്കാൻ വെള്ളം പമ്പ് ചെയ്യുന്നതിനിടെ നനഞ്ഞ് നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.
കടയിൽനിന്ന് രാത്രി പുകയും തീയും ഉയരുന്നതുകണ്ട് സമീപത്തുള്ള വ്യാപാരികൾ വിളിച്ചറിയിക്കുകയായിരുന്നു. ഫർണിച്ചറുകൾ, വയറിങ്, വൈദ്യുതി ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ കത്തിനശിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടാെയന്ന് വ്യാപാരി പറഞ്ഞു. റാന്നി ഫയർഫോഴ്സ്, പൊലീസ് ഉദ്യോഗസ്ഥർ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽകുമാർ, വാർഡ് മെംബർ ചാക്കോ വളയനാട്, നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് മെംബർ സാംജി ഇടമുറി, പാസ്റ്റർ പി.സി. ചെറിയാൻ, കാച്ചാണത്ത് ഗ്രൂപ് ചെയർമാൻ വർക്കി എബ്രഹാം, സുനിൽ തേൻമഠത്തിൽ, പ്രസാദ് കുഴിക്കാല, വൈദ്യുതി ബോർഡ് ജീവനക്കാർ തുടങ്ങിയവർ സ്ഥലത്തെത്തി തീ അണക്കാൻ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.