മണൽ കടത്തിയ ലോറി യൂത്ത് കോൺഗ്രസ് തടഞ്ഞു
text_fieldsറാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത പണിയുടെ മറവിൽ വൻ മണൽക്കടത്ത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പച്ചമണ്ണ് കടത്തിയ ടോറസ് ലോറി തടഞ്ഞ് അധികൃതർക്ക് കൈമാറി. ചൊവ്വാഴ്ച വൈകീട്ട് 6.30ന് അങ്ങാടി പുളിമുക്ക് ജങ്ഷനിലാണ് മണ്ണ് കടത്ത് പിടികൂടിയത്.
ഏതാനും ദിവസമായി റോഡിെൻറ പണി നടക്കുന്നതിനിടെ റാന്നി എസ്.സി പടിയിൽനിന്ന് വലിയ ലോറിയിൽ മണ്ണ് കടത്തുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. ഇതുസംബന്ധിച്ച് വ്യാപക പരാതിയും ഉണ്ടായി. റോഡ് വികസനത്തിെൻറ ആവശ്യത്തിന് മണ്ണ് എടുക്കുകയാണെന്നാണ് കരുതിയിരുന്നത്. തിരുവല്ല ഭാഗത്തേക്ക് കരാർ എടുത്ത കമ്പനി വണ്ടിയിൽതന്നെ മണ്ണ് കടത്തുകയായിരുന്നു. റാന്നിയിൽനിന്ന് തിരുവല്ല ഭാഗത്തേക്കാണ് മണ്ണ് കടത്തുന്നത്.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് സാംജി ഇടമുറി, സിബി താഴത്തില്ലത്ത്, ഉദയൻ, ജെവിൻ കാവുങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.