ബഹിരാകാശത്തേക്ക് സാങ്കൽപികയാത്ര നടത്തി പഴവങ്ങാടി ഗവ. യു.പി സ്കൂൾ
text_fieldsറാന്നി: ലോക ബഹിരാകാശ വാരാചരണത്തിെൻറ ഭാഗമായി ബഹിരാകാശത്തേക്ക് സാങ്കൽപികയാത്ര നടത്തി പഴവങ്ങാടി ഗവ. യു.പി സ്കൂൾ. ശാസ്ത്രരംഗം റാന്നി ഉപജില്ല കോഒാഡിനേറ്റർ അജിനിയും ഏഴാംക്ലാസ് വിദ്യാർഥി അനുപമയും തയാറാക്കിയ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ സഹായത്തോടെയാണ് വിഡിയോ തയാറാക്കിയത്.
എഡിറ്റിങ് ഉൾപ്പെടെയുള്ള സാങ്കേതികസഹായം നൽകിയത് കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥികളായ അൻസിൽ സലാമും അൻസിഫ് സലാമുമാണ്. സ്പേസ് ഷട്ടിലിൽ പറന്നുനടക്കുന്ന റൊട്ടിക്കഷണങ്ങൾ പിടിച്ചെടുത്ത് കഴിക്കുന്ന അനുപമയുടെ വിഡിയോ കുട്ടികളെ ഏറെ ആകർഷിച്ചു.
ബഹിരാകാശ ശാസ്ത്രസാങ്കേതിക വിദ്യയുടെ ലോകത്തേക്ക് കുട്ടികളെ ആകർഷിക്കാനുള്ള ലഘുവിവരണം വിഡിയോ നൽകുന്നു. അഞ്ചിന് വൈകീട്ട് ആറിന് വിക്രം സാരാഭായി സ്പേസ് സെൻററിലെ സയൻറിസ്റ്റ് അപർണ എസ്. രഘുനാഥ് ഗൂഗ്ൾ പ്ലാറ്റ്ഫോമിൽ കുട്ടികളുമായി സംവദിക്കുമെന്ന് പ്രഥമാധ്യാപകൻ രാജ്മോഹൻ തമ്പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.