മലയാളം പരീക്ഷ എഴുതി അന്തർ സംസ്ഥാന തൊഴിലാളികള്‍
text_fieldsറാന്നി: നാലുമാസത്തെ പഠനത്തിന് ശേഷം അതിഥി തൊഴിലാളികള്‍ മലയാളം സാക്ഷരതാ പരീക്ഷ എഴുതി. സാക്ഷരതാ മിഷന് നടത്തി വരുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായി നടന്ന മികവുത്സവത്തില്‍ പങ്കെടുത്താണ് പരീക്ഷ എഴുതിയത്. ബീഹാര്‍, അസം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 218 അതിഥി തൊഴിലാളികളാണ് മികവുത്സവത്തില്‍ പങ്കെടുത്തത്. ഇതില്‍ 202 പേര് പുരുഷന് മാരും 16 പേര് സ്ത്രീകളുമാണ്. പഠിതാക്കളുടെ സൗകര്യര്‍ത്ഥം അവരവര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ പ്രത്യേക പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കിയാണ് മികവുത്സവം സംഘടിപ്പിച്ചത്. സാക്ഷരതാ മിഷന് പ്രത്യേകം തയാറാക്കിയ ഹാമാരി മലയാളം പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ക്ളാസുകള്‍.
അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റജി പഠിതാക്കള്‍ക്ക് ചോദ്യ കടലാസുകള്‍ വിതരണം ചെയ്തു. ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഇ.വി. അനില്‍ ഉള്‍പ്പെടെയുള്ള സംഘം മികവുത്സവകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.