Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightകാണാതായ യുവാവിൻെറ...

കാണാതായ യുവാവിൻെറ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിൽ കണ്ടെത്തി

text_fields
bookmark_border
കാണാതായ യുവാവിൻെറ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിൽ കണ്ടെത്തി
cancel
camera_alt

രാഹുൽ മോൻ

റാന്നി: കാണാതായ യുവാവിൻെറ മൃതദേഹം സ്വകാര്യ വ്യക്തിയുടെ കാട് പിടിച്ച പുരയിടത്തിൽ കണ്ടെത്തി. പഴവങ്ങാടി കരികുളം ഒഴുവൻപാറ മുട്ടുമണ്ണിൽ സജിയുടെ മകൻ രാഹുൽ മോൻെറ (സജിത്ത് - 23) മൃതദേഹമാണ് ഒഴുവൻ പാറ ഗാർഡ് സ്റ്റേഷനു സമീപം ചീഞ്ഞളിഞ്ഞ നിലയിൽ കണ്ടത്.

ഈ മാസം എഴ്​ മുതൽ രാഹുലിനെ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് റാന്നി പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയിരുന്നു. കാട് തെളിക്കാൻ വന്നവരാണ് തിങ്കളാഴ്ച വൈകുന്നേരം നാലരയോട് മൃതദേഹം കണ്ടത്.

നേരത്തെ ഡ്രൈവറായിരുന്ന രാഹുൽ കൂലിപ്പണിക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. ഭാര്യ മായ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rannideath
Next Story