കേരള വെള്ളാള മഹാസഭക്ക് പുതിയ ഡയറക്ടർ ബോർഡ്
text_fieldsറാന്നി: കേരള വെള്ളാള മഹാസഭ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് പൂർത്തിയായി. കഴിഞ്ഞ 26 നായിരുന്നു തെരഞ്ഞെടുപ്പ്. 28ന് വോട്ടെണ്ണൽ നടന്നു. 30 ഡയറക്ടർ ബോർഡ് സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 25 സ്ഥാനങ്ങളിലേക്ക് എതിരില്ലാതെ മെംബർമാരെ തെരഞ്ഞെടുത്തു. യൂനിയൻ സീറ്റുകളിലും, യുവജന വനിത സംവരണ സീറ്റുകളിലേക്കുമാണ് 25 അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബാക്കി അഞ്ച് ജനറൽ സീറ്റുകളിലേക്ക് ഏഴുപേർ മത്സരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിൽ റിട്ട. ആർ.ഡി.ഒ എൻ. മഹേശന്റെ നേതൃത്വത്തിലുള്ള പാനൽ സമ്പൂർണ വിജയം നേടി. മുൻ ട്രഷറർ രാജീവ് തഴക്കര, മഹാസഭ വക്താവ് കെ.ബി. സാബു എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരളമൊട്ടാകെ 6777 വോട്ടിങ് പ്രതിനിധികളാണുണ്ടായിരുന്നത്. ഇതിൽ 3361 പ്രതിനിധികൾ വോട്ടു ചെയ്തു. ഒരംഗം അഞ്ച് വോട്ടുകൾ വീതമാണ് രേഖപ്പെടുത്തിയത്.
കോവിഡും കോടതി വ്യവഹാരങ്ങളും കാരണം കെ.വി.എം.എസ് ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് തടസ്സപ്പെട്ടിരിക്കുകയായിരുന്നു. കേസുകൾ അവസാനിച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അഞ്ചിന് സംസ്ഥാന കമ്മിറ്റി ഓഫിസ് അങ്കണത്തിൽ െവച്ച് സത്യപ്രതിജ്ഞ നടത്തി പുതിയ ഡയറക്ടർ ബോർഡ് അധികാരമേൽക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.