മതം ഒഴിവാക്കി ജാതി സർട്ടിഫിക്കറ്റ് നൽകിയില്ല; റാന്നി താലൂക്കാഫിസിനു മുമ്പിൽ വീണ്ടും സമരം
text_fieldsറാന്നി: മതം ഒഴിവാക്കി ജാതി സർട്ടിഫിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് വീണ്ടും റാന്നി താലൂക്കാഫിസിനു മുമ്പിൽ കുടുംബം സമരം തുടങ്ങി. വടശ്ശേരിക്കര തകിടിയിൽ കേശവദേവ്, ബന്ധുക്കളായ വിജയകുമാർ, ഭാര്യ ശോഭന, മക്കളായ നേഹ ടി. വിജയ്, നിസൺ ടി.വിജയ് എന്നിവർ തിങ്കളാഴ്ച സമരം നടത്തിയിരുന്നു.
ബുധനാഴ്ച പ്രശ്നം പരിഹരിക്കാം എന്ന് കലക്ടർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്നാണ് കേശദേവ് അറിയിച്ചത്. എന്നാൽ, ബുധനാഴ്ചയും അനുകൂല നടപടി ഉണ്ടാകാഞ്ഞതിൽ പ്രതിഷേധിച്ച് താലൂക്കാഫിസിനു മുമ്പിൽ വ്യാഴാഴ്ച സമരം തുടങ്ങി. നേഹയ്ക്കു ഡിഗ്രിക്കും നിസണ് പ്ലസ് ടു പ്രവേശനത്തിനും അപേക്ഷ നൽകിയിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നാണ് പരാതി. മതം ചേർക്കാതെ പട്ടികജാതി സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് തഹസിൽദാർ നവീൻ ബാബു അറിയിച്ചു.
ജൂണിൽ നൽകിയ അപേക്ഷ നിരസിച്ച് മറുപടി നൽകിയിട്ടുണ്ട്. നേരത്തേ മതം ചേർക്കാതെ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും അങ്ങനെ തുടരണമെന്നുമാണ് കുടുംബത്തിെൻറ ആവശ്യം. അപേക്ഷ നിരസിച്ചപ്പോൾ കലക്ടർക്ക് അപ്പീൽ നൽകിയിട്ടുണ്ട്. മനുഷ്യാവകാശ കമീഷെൻറയും ബാലാവകാശ കമീഷെൻറയും ഉത്തരവ് ഉെണ്ടന്നാണ് കുടുംബം പറയുന്നത്.
മതമില്ലാതെ ജാതി സർട്ടിഫിക്കറ്റ് കിട്ടുന്നതുവരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നേഹക്ക് ലഭിച്ച എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ മതത്തിന് പകരം സെക്കുലർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2017 ൽ താലൂക്കിൽ നിന്ന് മതം ഒഴിവാക്കി ലഭിച്ച സാക്ഷ്യപത്രവും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.