പേഴ്സനൽ ആക്സിഡന്റ് ക്ലെയിം നിഷേധിച്ചു; ഇന്‍ഷുറന്‍സ് കമ്പനി 15 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsറാന്നി: ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി 15 ലക്ഷവും പലിശയും നഷ്ടപരിഹാരം നൽകാന് പത്തനംതിട്ട കൺസ്യൂമർ കമീഷൻ വിധി. കടമ്മനിട്ടയിൽ നെടുമണ്ണിൽ സിന്ധു വിജയനും രണ്ടു മക്കളും ചേർന്ന് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷനിൽ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കെതിരായി ഫയൽ ചെയ്ത കേസിലാണ് വിധി.
സിന്ധു വിജയന്റെ ഭർത്താവ് എൻ.കെ. പ്രസാദ് 2020ൽ കോഴഞ്ചേരി-കടമ്മനിട്ട റോഡിൽ ബൈക്ക് അപകടത്തിൽ മരിച്ചു. പ്രസാദിന് 15 ലക്ഷം രൂപയുടെ പേഴ്സനൽ ആക്സിഡന്റ് ക്ലെയിം ഇൻഷുറൻസ് ഉണ്ടായിട്ടും കമ്പനി പലകാരണങ്ങൾ പറഞ്ഞ് അർഹതപ്പെട്ട തുക നിഷേധിച്ചു.
തുടര്‍ന്ന് കോടതി നോട്ടീസ് അയച്ച് രണ്ട് കക്ഷികളും കമീഷനിൽ ഹാജരാകുകയും തെളിവുകൾ ഹാജരാക്കുകയും ചെയ്തു. എന്നാൽ, മരണപ്പെട്ട ആളിന്റെ അവകാശിക്ക് ഇൻഷുറൻസ് തുക കൊടുക്കാതിരുന്നത് വീഴ്ചയാണെന്ന് കമീഷൻ കണ്ടെത്തുകയും കേസ് ഫയൽ ചെയ്ത അന്നു മുതൽ 10 ശതമാനം പലിശയോടുകൂടി 15 ലക്ഷം രൂപയും 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും ചേർത്ത് കക്ഷിക്ക് കൊടുക്കാൻ ഉത്തരവിടുകയായിരുന്നു.
ഉപഭോക്തൃ തർക്കപരിഹാര ഫോറം പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെംബർമാരായ എൻ. ഷാജിത ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.