അപകടമൊഴിയാതെ പി.എം റോഡ്
text_fieldsറാന്നി: 2024 വിടപറയുമ്പോൾ റാന്നി മേഖലയിൽ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന് പി.എം റോഡിൽ പൊലിയുന്ന മനുഷ്യജീവനുകളെക്കുറിച്ചാണ്. റോഡ് വികസിച്ചതിനെ തുടർന്ന് അടിക്കടി നിരവധി അപകട മരണങ്ങൾ കാണാതെ പോകുന്നു. വാഹനങ്ങളുടെ അമിതവേഗം റോഡ് ചോരക്കളമായി മാറി. പത്തോളം മരണങ്ങൾ സംഭവിച്ചു കഴിഞ്ഞു പോയ വർഷം. നിത്യവും രണ്ട് അപകടം പതിവായി. പ്ലാച്ചേരി മുതൽമണ്ണാറക്കുളഞ്ഞിക്ക് സമീപം വരെ റാന്നി മേഖലയുടെ ഭാഗത്തെ കണക്കെടുത്താൽ തന്നെ ഞെട്ടിക്കും. റാന്നി പാലം കഴിഞ്ഞാൽ ക്യാമറയില്ല. ഏതാണ്ട് 15 കിലോമീറ്ററോളം വാഹനങ്ങൾ പായുകയാണ്. പിന്നീട് ഈ മേഖലയിൽ മാലിന്യം വലിച്ചെറിഞ്ഞവരെ പിടികൂടുന്നതാണ് പോയവർഷം കണ്ടത്. റാന്നി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളിയവരെ കണ്ടെത്തി പിഴയടപ്പിച്ചത് ശ്രദ്ധേയമായി. രണ്ട് ദാരുണ കൊലപാതകൾ കൊണ്ട് റാന്നി പത്ര താളുകളിൽ ഇടപെടിച്ചു. അങ്ങാടിയിൽ പച്ചക്കറി വാങ്ങാനെത്തിയാളെ കുത്തിക്കൊലപ്പെടുത്തി. കൂടാതെ ഈ മാസം വാക്തർക്കത്തെ തുടർന്ന് യുവാവിനെ കാറിടിപ്പിച്ച ശേഷം വാഹനം കയറ്റി കൊലപ്പെടുത്തിയതും റാന്നിക്കാർ ഞെട്ടലോടെ കേട്ടു. പുതമൺ പാലം പഴയത് പൊളിച്ച് നീക്കി പണി ആരംഭിച്ചു. റാന്നി പാലത്തിൽ നിന്ന് യുവാവ് എടുത്ത് ചാടി മരണപ്പെട്ടു. താലൂക്ക് ആശുപത്രി വികസനത്തിനു വേണ്ടി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുത്തു.
റാന്നിയുടെ ശബ്ദവും വെളിച്ചവുമായിരുന്ന ലാൽ വിളംബരത്തിന്റെയും പത്രപ്രവർത്തന മേഖലയിലും തപാൽ വകുപ്പിലും തിളങ്ങി നിന്ന സുരേഷിന്റെയും നിര്യാണം റാന്നിയെ ദുഃഖത്തിലാഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.