ശമ്പള കമീഷൻ കുടിശ്ശിക ഉടൻ അനുവദിക്കണം -പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോ.
text_fieldsറാന്നി: കേരള പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ ആറാമത് ജില്ല സമ്മേളനവും കുടുംബ സംഗമവും റാന്നി വൈ.എം.സി.എ ഹാളിൽ നടത്തി. സംസ്ഥാന പ്രസിഡന്റ് ലംബോധരൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് റിട്ട. പൊലീസ് ചീഫ് തോമസ് ജോൺ അധ്യക്ഷത വഹിച്ചു. 2010ന് മുമ്പ് വിരമിച്ച പൊലീസ് സേന അംഗങ്ങൾക്ക് ട്രെയിനിങ് പീരീയഡ് സർവിസായി പരിഗണിക്കണമെന്നും മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും ആയുർവേദ ഹോമിയോ ചികിത്സ ഉറപ്പാക്കണമെന്നും ശമ്പള കമീഷന്റെ കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം സംസ്ഥാന മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്തു. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി വൈ. റഹീം റാവുത്തർ, റാന്നി ജില്ല പഞ്ചായത്ത് മെംബർ ജെസി അലക്സ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബപർ അന്നാമ്മ തോമസ്, റാന്നി താലൂക്ക് പ്രസിഡന്റ്, സണ്ണി എബ്രഹാം, ജില്ല ജോയന്റ് സെക്രട്ടറി ശശിധരൻ നായർ, സംസ്ഥാന നേതാക്കളായ മണികണ്ഠൻ നായർ, ടി.പി. ദിലീപ്, പ്രസന്ന കുമാരൻ നായർ, രാജഗോപാലൻ, മുരളി ദാസ്, കെ.ജി. മോഹനൻ, വി.എസ്. ശശിധരൻ നായർ, ജോർജ് തോമസ്, ഫിലിപ്പോസ് എബ്രഹാം, ടി.സി. മണി, മുഹമ്മദ് ഹുസൈൻ, ജോർജ് എം. ജോർജ്, കെ. രാധാകൃഷ്ണൻ തിരുവല്ല, സുരേഷ് കുമാർ കോഴഞ്ചേരി, കെ.എൻ. സുധാകരൻ അടൂർ, ഉമ്മർ റാവുത്തർ കോന്നി, ടി.ടി. എബ്രഹാം, കെ.കെ. ജോസ് അടൂർ, അജയൻ പി. വേലായുധൻ, എം.ജെ. സുരേഷ്, എം.പി. രാജപ്പൻ, സജി കുമാർ എന്നിവർ സംസാരിച്ചു. 2024-26 വർഷത്തേക്കുള്ള ഭാരവാഹികളായി തോമസ് ജോൺ (പ്രസി), വൈ. റഹീം റാവുത്തർ (സെക്ര), മുരടി ദാസ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.