യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുമ്പേ റാന്നിയിൽ പോസ്റ്റർ യുദ്ധം
text_fieldsറാന്നി: യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും മുമ്പേ റാന്നിയില്‍ പോസ്റ്റര്‍ യുദ്ധം. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി റിങ്കു ചെറിയാന് വരുമെന്നുറപ്പായതോടെ അദ്ദേഹത്തെ ലക്ഷ്യമിട്ടാണ് റാന്നിയിലും പരിസരങ്ങളിലും പോസ്റ്റര്‍ പതിച്ചത്.
'കോണ്‍ഗ്രസിന് 25 വര്‍ഷം എം.എല്‍.എ ഇല്ലാതാക്കിയ റാന്നിയിലെ കോണ്‍ഗ്രസിെൻറ അന്തകന്‍. കുടുംബ വാഴ്ച അവസാനിപ്പിക്കുക. അമ്മക്ക് പിറകെ മകന്, ഇനി ഭാര്യ, പിന്നാലെ മകന് എന്നിങ്ങനെ നിരവധി വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. വെള്ളിയാഴ്ച രാവിലെയാണ് അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
അന്തരിച്ച മുന്‍ എം.എല്‍.എയുടെ മകനും കെ.പി.സി.സി സെക്രട്ടറിയും ഡി.സി.സി വൈസ് പ്രസിഡൻറുമാണ് റിങ്കു ചെറിയാന്. കഴിഞ്ഞ തവണ രാജു എബ്രഹാമിനോട് ഏറ്റുമുട്ടി പരാജയപ്പെട്ട മറിയാമ്മ ചെറിയാന് റിങ്കുവിെൻറ മാതാവാണ്. 1996, 2001, 2006, 2011 കാലയളവില്‍ റാന്നി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ രഹസ്യമായി നേതൃത്വം നല്‍കിയത് റിങ്കു ചെറിയാനാണെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു. റിങ്കു ചെറിയാന് വിജയസാധ്യത കുറവാണെന്നുകാട്ടി ചിലര്‍ കെ.പി.സി.സിക്ക് പരാതി നല്‍കിയിരുന്നതായും പറയുന്നു.
റാന്നി സീറ്റ് എല്‍.ഡി.എഫിലെ കേരള കോണ്‍ഗ്രസ് എം ഏറ്റെടുത്തപ്പോഴെ കോണ്‍ഗ്രസില്‍ ആരംഭിച്ച വടംവലി ഇപ്പോള്‍ പോസ്റ്റര്‍ രൂപത്തില്‍ പുറത്തുവന്നിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തിൽ റിങ്കു ചെറിയാെൻറ ജയസാധ്യത മുന്നിൽകണ്ടുള്ള പാരവെപ്പിെൻറ ഭാഗമാണ് പോസ്റ്ററെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.