മണിക്കൂറുകൾ ജനത്തെ വലച്ച് വൈദ്യുതി മുടക്കം
text_fieldsറാന്നി: റാന്നി ടൗണിൽ ശനിയാഴ്ച രാത്രി മുതൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി ജനം വലഞ്ഞു. രാത്രി 9.30 മുതൽ ഞായറാഴ്ച വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങിയത് വൻ പ്രതിഷേധത്തിനു വഴിയൊരുങ്ങി. താലൂക്ക് ആശുപത്രിക്ക് താഴെ എ.ബി.സി കേബിൾ കത്തിയതാണ് വൈദ്യുതി മുടക്കത്തിന് ഇടയാക്കിയത്. വീടുകളിലും ലോഡ്ജുകളിലും കഴിഞ്ഞവർ ചൂടത്ത് വെന്ത് ഉരുകി. വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ കേടുപാടുണ്ടായി.
താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തെയും ബാധിക്കുമെന്ന ഭീതിയുണ്ടായി. ജനറേറ്റലറിലാണ് ആശുപത്രി പ്രവർത്തിച്ചത്. നാട്ടുകാർ കെ.എസ്.ഇ ബി ഓഫിസിൽ വിളിച്ചെങ്കിലും ഉചിതമായ മറുപടി ലഭിച്ചില്ല. റാന്നി നോര്‍ത്ത്, സൗത്ത് സെക്ഷന്റെ പരിതിയിലെ എല്ലാ മേഖലയിലും ഇതാണ് ഇപ്പോഴത്തെ അവസ്ഥ. നേരത്തെ ടൗണ്‍ ഫീഡര്‍ എത്തുമ്പോള്‍ റാന്നിയില്‍ വൈദ്യുതി മുടങ്ങുകയില്ലെന്നായിരുന്ന അധികൃതര്‍ പറഞ്ഞിരുന്നത്.
കൂടാതെ ലൈന്‍ പൊട്ടിയുള്ള വൈദ്യുതി മുടക്കം ഉണ്ടാവാതിരിക്കാന്‍ ആധുനിക എബിസി കേബിളും സ്ഥാപിച്ചു. ഇതുമൂലം ചെറുകിട തൊഴില്‍ സംരംഭകർക്ക് വലിയ തോതിലാണ് ബാധിച്ചിരിക്കുന്നത്. വൈദ്യുതി മുടങ്ങുന്നതിനെതിരെ വൈദ്യുതി മന്ത്രിക്കും ചീഫ് എന്‍ജിനീയര്‍ക്കും പരാതി കൊടുക്കാന്‍ തയ്യാറാകുകയാണ് റാന്നിയിലെ വ്യാപാരികളും നാട്ടുകാരും.
ജില്ല ആസ്ഥാനത്തും വൈദ്യുതി മുടങ്ങി
പത്തനംതിട്ട: ജില്ല ആസ്ഥാനമായ പത്തനംതിട്ട നഗരത്തിലും ഞായറാഴ്ച വൈദ്യുതി മുടങ്ങി. പുതിയ കേബിൾ സ്ഥാപിക്കുന്ന പ്രവർത്തികൾ നടന്നതിനാലാണ് വൈദ്യുതി ഓഫാക്കിയത്. ഞായറാഴ്ച രാവിലെ പത്ത് മണിക്ക് പോയ വൈദ്യുതി വൈകുന്നേരം ഏഴിനാണ് പുനഃസ്ഥാപിച്ചത്. എന്നാൽ, ഇത് സംബന്ധിച്ച കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിൽ കെ.എസ്.ഇ.ബി തുടർച്ചയായി പരാജയപ്പെടുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.