മഹാപ്രളയത്തിൻ്റെ ഞെട്ടിക്കുന്ന ഓർമയിൽ നിന്ന് ഇനിയും മുക്തമാകാതെ റാന്നി
text_fieldsറാന്നി: സംസ്ഥാനം കണ്ട വലിയ ജലപ്രളയം റാന്നിയെ വിഴുങ്ങിയിട്ട് മൂന്നാണ്ട്.കാലവര്‍ഷം കലിതുള്ളിയ ദിനത്തിന്‍റെ നടുക്കുന്ന ഓർമയിൽ റാന്നിയിലെ വ്യാപാരികളും നഗരവാസികളും. ഒരിക്കലും മറക്കാനാവാത്ത നഷ്ടങ്ങളുടെ കണക്കുകൾ മാത്രം ബാക്കിയാക്കി ഒഴിഞ്ഞു പോയ മഹാപ്രളയം. സേനയും,കുട്ട വഞ്ചികളും, ക്യാമ്പും, ഓർമ്മയിൽ നിന്ന് അകലുന്നില്ല.പമ്പ ശാന്തമായി ഇപ്പോൾ ഒഴുകുന്നു. പ്രളയ പ്രതിരോധ നടപടി ഒരോ വർഷം പ്രഖ്യാപിക്കുമെങ്കിലും,ഒന്നും നടപ്പാകുന്നില്ല.
പ്രളയദുരിതങ്ങൾ തുടർക്കഥയാകുന്ന റാന്നിയിലെ സാധാരണക്കാരും വ്യാപാരികളും ഇനിയും തകർച്ചയിൽ നിന്ന് മോചനമായില്ല. 2018 ലെ അപ്രതീക്ഷിത പ്രളയത്തില്‍ കനത്ത നാശനഷ്ടം നേരിട്ട റാന്നിയിലെ ജനങ്ങൾ നടുക്കത്തിന്‍റെയും, നഷ്ടത്തിന്‍റെയും കണക്കിൽ നിന്ന് മുക്തി നേടും മുൻപ് വീണ്ടും ഒരു പ്രളയദുരിതങ്ങൾ താങ്ങാൻ ശേഷി ഇല്ലാതിരിക്കുമ്പോഴാണ് കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് അലട്ടുന്നത്.
മൂന്ന് വർഷങ്ങൾക്ക് മുൻപ് ആഗസ്റ്റ് 15 ആണെങ്കിൽ കഴിഞ്ഞവർഷം ഇത് പതിനാറിനായിരുന്നു. നാടിനെ ദുരിതത്തിലാക്കിയത്. കലിതുള്ളിയെത്തിയ പമ്പ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാക്കി. 2018 മഹാപ്രളയത്തിന്‍റെ അടിസ്ഥാനത്തിൽ പ്രളയക്കെടുതികളിൽ നിന്ന് മോചനത്തിനായി സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ ഫലം കണ്ടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.