വയോധികന് സംരക്ഷണം ഒരുക്കി റാന്നി ജനമൈത്രി പൊലീസ്
text_fieldsറാന്നി: അവശനിലയിൽ ഇട്ടിയപ്പാറ ബസ്സ്റ്റാൻഡിൽ കഴിഞ്ഞ വയോധികനെ റാന്നി ജനമൈത്രി പൊലീസ് പഴവങ്ങാടി ദിവ്യകാരുണ്യ ആശ്രമം (ആകാശപ്പറവ) അഗതി മന്ദിരത്തിൽ എത്തിച്ചു. ഇടത്തെ കൈക്കും കാലിനും സ്വാധീനം കുറയുകയും നടക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചേർന്നതിനെ തുടർന്ന് സമീപത്തെ വ്യാപാരി സലാഹുദ്ദീൻ ജനമൈത്രി പൊലീസിന്റെ സഹായം തേടുകയായിരുന്നു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെറുകുളഞ്ഞി പനച്ചേരിയിൽ കൃഷ്ണൻകുട്ടി എന്ന് അറിയാൻ സാധിച്ചു.
അവിടെ അന്വേഷിച്ചതിൻ പ്രകാരം സഹോദരി വിജയമ്മ, സഹോദരി ഭർത്താവ് രഘു എന്നിവരുമായി സംസാരിച്ചതിന് ശേഷം കൃഷ്ണൻകുട്ടിയെ ഏറ്റെടുത്തു നോക്കാൻ ബന്ധുക്കൾ ആരുമില്ലെന്നും ഏതെങ്കിലും അഗതി മന്ദിരത്തിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. അതിൻപ്രകാരം റാന്നി ഡിവൈ.എസ്.പി ആർ. ബിനു, സ്റ്റേഷൻ ഹൗസ് ഓഫിസർ അജിത്ത്കുമാർ, സബ് ഇൻസ്പെക്ടർ അനീഷ് എന്നിവരുടെ ഇടപെടലിനെ തുടർന്ന് അഗതി മന്ദിരത്തിൽ എത്തിക്കുകയായിരുന്നു.
സബ് ഇൻസ്പെക്ടർ ബോസ് പി. ബേബി, റാഫി മീരാൻ, അശ്വധീഷ്, ശ്രീനി ശാസ്താംകോവിൽ, മന്ദിരം രവീന്ദ്രൻ, സുരേഷ് പുള്ളോലി, ആകാശപ്പറവ അഗതിമന്ദിരം ഡയറക്ടർ ഫാ. ജോസഫ് തോമസ്, നിഷ രാജീവ് എന്നിവരുടെ സാന്നിധ്യത്തിൽ അഗതി മന്ദിരത്തിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.