റാന്നി സെന്റ് തോമസ് കോളജ് വജ്രത്തിളക്കത്തിൽ
text_fieldsറാന്നി: സെൻറ് തോമസ് കോളജ് വജ്രത്തിളക്കത്തിലേക്ക്. 1964ൽ ആരംഭിച്ച കോളജ് 2024ൽ 60 വർഷം പൂർത്തിയാക്കുകയാണ്. 2024 ജൂലൈ 13ന് ജൂബിലി ഓർമ തുറക്കാൻ പൂർവ വിദ്യാർഥികൾ കലാലയ തിരുമുറ്റത്ത് എത്തും.
ജൂബിലിയാഘോഷത്തിന് മുന്നോടിയായി കോളജിലെ പൂർവ വിദ്യാർഥികളുടെ ഗ്ലോബൽ അലുമ്നി സൂം മീറ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് എട്ടിന് ഗൾഫ് രാജ്യങ്ങൾ, ശനിയാഴ്ച വൈകീട്ട് ഏഴിന് യു.കെ, യു.എസ്, 13ന് പകൽ രണ്ടിന് ആസ്ട്രേലിയ, സിംഗപ്പൂർ, മലേഷ്യ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുത്തിയാണ് ഗ്ലോബൽ അലുമ്നി സൂം മീറ്റ് നടത്തുന്നത്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരും മറ്റ് വിദേശരാജ്യങ്ങളിൽ അധിവസിക്കുന്ന പൂർവ വിദ്യാർഥികൾക്കും സൗകര്യപ്രദമായി ഏതെങ്കിലും സൂം മീറ്റിൽ പങ്കെടുക്കാമെന്ന് അലുമ്നി രക്ഷാധികാരി സ്നേഹ സൂസൻ ജേക്കബ്, പ്രസിഡൻറ് മുൻ എം.എൽ.എ രാജു എബ്രഹാം, കോളജ് മാനേജർ സന്തോഷ് കെ. തോമസ്, സെക്രട്ടറി ഡോ. എം.കെ. സുരേഷ്, ട്രഷറർ കെ.സി. ജേക്കബ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.