പെരുനാടിന് പെരുമ നൽകാൻ ഇനി നെൽകൃഷിയും
text_fieldsറാന്നി: പാടങ്ങളോ പാടശേഖരമോ അശേഷം ഇല്ലാത്ത മലയോര പഞ്ചായത്തായ റാന്നി പെരുനാട് ഗ്രാമത്തിൽ നെൽകൃഷി. ഇവിടെ ഇതുവരെയും പരീക്ഷിക്കാത്ത ഒരു വിളയാണ് നെൽകൃഷി. രാധാമണി എന്ന കർഷകയുടെയും പഞ്ചായത്ത് കൃഷിഭവന്റെയും ശ്രമഫലമായാണ് കൃഷി തുടങ്ങിയത്.
ളാഹ ഇൻസ്റ്റേറ്റിന് സമീപം ബഥനി മലയുടെ താഴ് വരയിൽ അഞ്ച് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് അതിൽ ഒന്നര ഏക്കറിൽ ആണ് നെൽകൃഷി ആരംഭിച്ചത്. ബാക്കി ഭൂമിയിൽ ചോളം, ചീര തുടങ്ങിയ വിളകൾ ആരംഭിക്കാൻ പണികൾ നടന്നുവരുന്നു. കൃഷിഭവന്റെ മേൽനോട്ടത്തിൽ ആലപ്പുഴയിൽനിന്ന് എത്തിച്ച ഞാർ ഉപയോഗിച്ചാണ് കൃഷി തുടങ്ങിയത്.
ബഥനി മലയുടെ താഴ്വര പൂട്ടി നിലമാക്കി പരിവർത്തനം നടത്തി. സമാനമായി ലഭ്യമായ മുഴുവൻ ഭൂമിയിലും വരും നാളുകളിൽ നെൽകൃഷി ആരംഭിക്കും എന്ന് നെൽകൃഷി പെരുനാട്ടിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ പറഞ്ഞു.
വൈസ് പ്രസിഡന്റ് ഡി. ശ്രീകല, കാർഷിക കർമസേന പ്രസിഡന്റ് എം. കെ മോഹൻദാസ്, കൃഷി ഓഫിസർ ശ്രീതി. ടി.എസ്, കൃഷി അസിസ്റ്റന്റുമാരായ എൻ. ജിജി, രഞ്ജിത്ത് സി, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.