നദികളും തോടുകളും വറ്റിവരണ്ടു, നാടെങ്ങും കുടിവെള്ളക്ഷാമം
text_fieldsറാന്നി: വേനൽച്ചൂടിൽ നദികളും തോടുകളും വറ്റിവരണ്ടു. നാടെങ്ങും കുടിവെള്ളക്ഷാമം രൂക്ഷമായി. പമ്പയിലെ നീരൊഴുക്കും കുറഞ്ഞതോടെ റാന്നിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി.നിരവധി ചെറുകിട കുടിവെള്ള പദ്ധതികളാണ് പമ്പയെ ആശ്രയിച്ചുള്ളത്. കിഴക്കൻ മലയോര മേഖലയായ റാന്നിയിൽ വേനലിെൻറ തുടക്കത്തിലെ തന്നെ കുടിവെള്ളത്തിന് രൂക്ഷക്ഷാമമാണ് അനുഭവപ്പെടുന്നത്. കനത്ത മഴയും വെള്ളപ്പൊക്കവും കഴിഞ്ഞ് രണ്ടു മാസങ്ങൾ പിന്നിട്ടപ്പോഴേക്കും കിണറുകളും ഓലികളും പുഴകളും അടക്കമുള്ള ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു.
ഇപ്പോൾ ജനങ്ങൾ ആശ്രയിക്കുന്നതാവട്ടെ വാഹനങ്ങളിലും മറ്റും വിതരണം നടത്തുന്ന കുടിവെള്ളത്തെയാണ്. 700 രൂപ മുതൽ 1000 രൂപവരെ മുടക്കി വെള്ളം വാങ്ങിക്കേണ്ട അവസ്ഥയിലാണ് പലരും. വേനൽ കടുത്തതോടെ പുല്ലുകള്‍ ഉൾപ്പെടെയുള്ളവ ഉണങ്ങി തുടങ്ങിയിരിക്കുകയാണ്. വളർത്തു മൃഗങ്ങളുടെ തീറ്റയുടെ കാര്യവും വെല്ലുവിളിയാണ്. വീട്ടാവശ്യങ്ങൾക്കും കൃഷിക്കുംവരെ വിലകൊടുത്തു വെള്ളമെത്തിേക്കണ്ട അവസ്ഥയിലാണ് പലരും. വെള്ളപ്പൊക്കത്തിൽ മണ്ണും മറ്റും അടിഞ്ഞ് മിക്ക ജലവിതരണ പദ്ധതികളും അവതാളത്തിലാണ്.
പലതും ഇപ്പോഴും പ്രവർത്തനം തുടങ്ങിയിട്ടുപോലുമില്ല. ദിവസവും വെള്ളം വാങ്ങേണ്ട അവസ്ഥയാണ് പലര്‍ക്കും. വിളിച്ചു പറഞ്ഞാലും ചിലപ്പോൾ വെള്ളം എത്തിക്കാൻ വൈകും.ആവശ്യക്കാർ കൂടിയതാണ് താമസിക്കാൻ കാരണമെന്നാണ് വിതരണക്കാർ പറയുന്നത്. 500 ലിറ്ററിന് 250 മുതലും 1000 ലിറ്ററിന് 600 മുതലുമാണ് വില തുടങ്ങുന്നത്. പഞ്ചായത്തുകൾ മുൻകൈയെടുത്ത് കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.