റാന്നിയിൽ അപകട പരമ്പര
text_fieldsറാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി ഭാഗത്ത് മൂന്നിടത്ത് കാറപകടം. വലിയ കലുങ്ക് ഡിപ്പോപടി, ചൊവ്വാഴ്ച രാത്രി ഒമ്പതിന് നഴ്സറി പടി, മന്ദമരുതി എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്.
ഉതിമൂട് നഴ്സറി പടിയിൽ അമിതവേഗത്തിൽ വന്ന കാറിടിച്ച് ഉതിമൂട്ടിലെ റേഷൻ വ്യാപാരിയെ കാലിനെ പരിക്കേറ്റ് തിരുവല്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. നിസ്സാര പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റാന്നി ഭാഗത്തുനിന്നു പത്തനംതിട്ട ഭാഗത്തേക്ക് സംസ്ഥാനപാതയിൽ വന്ന ഇന്നോവ കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിലിടിച്ച ശേഷം കലുങ്കിൽ ഇടിച്ചുനിന്നു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. കാട്ടൂർ സ്വദേശികളായ അഞ്ച് പേരാണ് കാറിൽ യാത്ര ചെയ്തിരുന്നത്.
മന്ദമരുതിയിലും വൈകീട്ട് കാറുകൾ കൂട്ടിയിടിച്ചു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയായി ഉന്നത നിലവാരത്തിൽ ഉയർത്തിയതിനു ശേഷം റോഡിൽ വേഗ നിയന്ത്രണം ക്രമീകരിക്കാത്തതിനാലും അശാസ്ത്രീയ നിർമാണവുമാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.