Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightറബർ തോട്ടത്തിൽ...

റബർ തോട്ടത്തിൽ തലയോട്ടി ഉൾപ്പെടെ അസ്ഥികൂട ഭാ​ഗങ്ങൾ കണ്ടെത്തി

text_fields
bookmark_border
Skeletal parts founded in rubber plantation
cancel
camera_alt

റാ​ന്നി പെ​രു​നാ​ട് കൂ​നം​ക​ര​യി​ലെ റ​ബ​ർ തോ​ട്ട​ത്തി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട​ങ്ങ​ൾ

റാ​ന്നി: പെ​രു​നാ​ട് കൂ​നം​ക​ര​യി​ൽ റ​ബ​ർ തോ​ട്ട​ത്തി​ൽ ത​ല​യോ​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​സ്ഥി​കൂ​ട ഭാ​​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഒ​ന്ന​ര വ​ർ​ഷ​മാ​യി വെ​ട്ടാ​തെ കി​ട​ന്ന റ​ബ​ർ തോ​ട്ട​മാ​യ​തി​നാ​ൽ ആ​രും അ​ങ്ങോ​ട്ട് പോ​കാ​റു​ണ്ടാ​യി​രു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ മ​രം മു​റി​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ്​ ത​ല​യോ​ട്ടി​യു​ടെ ഭാ​​ഗം ക​ണ്ട​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​റ്റ് ശ​രീ​ര​ഭാ​​ഗ​ങ്ങ​ളും​കൂ​ടി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​വ​ർ പൊ​ലീ​സി​ൽ അ​റി​യി​ച്ച​ത്. പെ​രു​നാ​ട് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി അ​സ്ഥി​ക​ൾ ല​ഭി​ച്ചു. ഇ​വ എ​ങ്ങ​നെ ഇ​വി​ടെ​യെ​ത്തി എ​ന്ന​ത്​ പൊ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രു​ന്നു. പ്ര​ദേ​ശം ജ​ന​വാ​സ മേ​ഖ​ല​യ​ല്ല. പു​ര​യി​ട​ത്തി​ൽ​ത​ന്നെ ഷ​ർ​ട്ടും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് മെം​ബ​റി​ൽ​നി​ന്നും മ​റ്റ്​ ആ​ളു​ക​ളി​ൽ​നി​ന്നും പൊ​ലീ​സ് മൊ​ഴി​യെ​ടു​ത്തി. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മേ അ​സ്ഥി​കൂ​ട​ങ്ങ​ൾ സ്ത്രീ​യു​ടേ​താ​ണോ പു​രു​ഷ​ന്റേ​താ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കൂ. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rubber plantationPathanamthitta NewsSkull and bones
News Summary - skull and other skeletal parts were found in the rubber plantation
Next Story