കോൺക്രീറ്റിൽ കമ്പിക്ക് പകരം തടി;പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം സന്ദർശിച്ചു
text_fieldsറാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽപ്പെട്ട ബണ്ട് പാലത്തോട് ചേർന്ന് കോൺക്രീറ്റ് പില്ലറിൽ കമ്പി ഇല്ലാതെ തടി ഉപയോഗിച്ച് കോൺക്രീറ്റ് സ്ലാബ് നിർമിച്ച സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ചാക്കോ വളയനാട്ട്, ആൻസൺ തോമസ്, പ്രദേശവാസികൾ എന്നിവർ സ്ഥലം സന്ദർശിച്ചു. സർക്കാറിനും കലക്ടർ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതിനൽകാനും തീരുമാനിച്ചു.
യൂത്ത് കോൺഗ്രസ് പരാതിനൽകി
റാന്നി: റോഡ് പണിയിലെ അപാകതയിൽ വിജിലൻസ് അന്വേഷണം ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊതുമരാമത്ത് മന്ത്രിക്ക് പരാതി അയച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നരക്കോടി ചെലവഴിച്ച് നിർമിക്കുന്ന റാന്നി വലിയപറമ്പ് പടി ബണ്ട് പാലം റോഡിൽ പാർശ്വഭിത്തി നിർമിക്കാനായി ഉപയോഗിക്കുന്ന കോൺക്രീറ്റ് തൂണുകൾ തടി ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തത് നാട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് പണി നിർത്തിവെച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവിശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി പരാതി നൽകിയതായി പ്രസിഡന്റ് അഡ്വ. സാംജി ഇടമുറി അറിയിച്ചു.
അഴിമതി വിജിലൻസ് അന്വേഷിക്കണം– കോൺഗ്രസ്
റാന്നി: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ബണ്ട്പാലം-വലിയപറമ്പിൽ പടി റോഡിന്റെ സംരക്ഷണഭിത്തിയിൽ സ്ഥാപിച്ച കോൺക്രീറ്റ് തൂണുകളിൽ തടിക്കഷണം ഉപയോഗിച്ച് വാർത്തത് വിജിലൻസ് അന്വേഷിക്കണമെന്നും നിർമാണ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്നും കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ ആവശ്യപ്പെട്ടു.
കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റാന്നിയിൽ ഏറ്റവും ആദ്യം വെള്ളം കയറുന്ന റോഡുകളിൽ ഒന്നായ ഇവിടെ പണി ആരംഭിച്ചിട്ട് 10 മാസമായി പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലാണ്. വാർഡ് അംഗം അനിയൻ വളയനാട്ട്, അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, ബ്ലോക്ക് മെംബർ സുജ എം.എസ്, പ്രമോദ് മന്ദമരുതി, സാംജി ഇടമുറി, ബിനോജ് ചിറക്കൽ, ജിജി വർഗീസ്, സൂസൻ പുത്തൻകാവിൽ, ജെറിൻ, ജിനു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.