എം.എൽ.എക്കൊപ്പം തലസ്ഥാനത്തേക്ക് പറക്കാന്‍ വിദ്യാര്‍ഥികള്‍
text_fieldsറാന്നി: എം.എൽ.എക്കൊപ്പം തലസ്ഥാനത്തേക്കു പറക്കാന്‍ തയാറെടുക്കുകയാണ് റാന്നിയിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി വ്യത്യസ്തപഠനാനുഭവങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു സമ്മാനിക്കാനാണ് അഡ്വ. പ്രമോദ് നാരായണ്‍ എം.എൽ.എയുടെ നേതൃത്വത്തിൽ വിമാനയാത്ര ഒരുക്കിയത്.
റാന്നി നാറാണംമൂഴി ഗവ.എല്‍പി സ്കൂളിലെ പട്ടികവര്‍ഗ വിഭാഗത്തിൽപെട്ട ഏഴു കുട്ടികളടക്കം 20 പേരും പരുവ സ്കൂളിലെ ആറു കുട്ടികളുമടങ്ങുന്ന സംഘമാണ് തലസ്ഥാനത്തേക്ക് പറക്കുന്നത്. ആദ്യമായി വിമാനത്തില്‍ കയറുന്ന ആവേശത്തിലാണ് വിദ്യാര്‍ഥികളെന്ന് നാറാണംമൂഴി ഗവ.എല്‍.പി സ്കൂൾ പ്രഥമാധ്യാപക അനില മെറാഡ് പറഞ്ഞു.
നെടുമ്പാശ്ശേരിയില്‍നിന്ന് 10.30ന്റെ ഇന്‍ഡിഗോ വിമാനത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും അടങ്ങുന്ന 52 പേരാണ് തിരുവനന്തപുരത്തേക്ക് വിമാനയാത്ര നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.