Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightഓടിക്കൊണ്ടിരുന്ന...

ഓടിക്കൊണ്ടിരുന്ന ഓട്ടോയിലേക്ക് വൈദ്യുത തൂൺ വീണു

text_fields
bookmark_border
auto accident
cancel
camera_alt

റാന്നി മിനി സിവിൽ സ്റ്റേഷനു സമീപം വൈദ്യുത പോസ്റ്റ് ഓട്ടോയിലേക്ക് വീണപ്പോൾ

റാന്നി (പത്തനംതിട്ട): ഓടിക്കൊണ്ടിരുന്ന ഓട്ടോയിലേക്ക് വൈദ്യുത തൂൺ വീണ്​ അപകടം. റാന്നി മിനി സിവില്‍ സ്റ്റേഷന്​ മുമ്പിലാണ് സംഭവം. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിർമാണത്തിന്‍റെ ഭാഗമായി വൈദ്യുതി തൂണ്‍ മാറ്റിയപ്പോഴാണ് അപകടം ഉണ്ടായത്. റാന്നി മന്ദിരം വരിക്കോലിൽ പ്രവീണ്‍കുമാറാണ്​ അത്ഭുതകരമായി രക്ഷപ്പെട്ടത്​.

വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ റാന്നിക്ക്​ പോവുകയായിരുന്നു ഇദ്ദേഹം. വൈദ്യുതി തൂണ്‍ മാറ്റുന്നതിനിടെ കയര്‍പൊട്ടി ഓട്ടോയുടെ ഉള്ളിലേക്ക് വീഴുകയായിരുന്നു.

ഓട്ടോറിക്ഷക്ക്​ കേടുപാടുകള്‍ സംഭവിച്ചു. മറ്റു യാത്രക്കാർ ഇല്ലായിരുന്നു. റോഡിന് വീതി കൂട്ടിയതോടെ പഴയ കോണ്‍ക്രീറ്റ്​ തൂണുകള്‍ റോഡിന് വശത്തേക്ക് മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ നടക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric pole
News Summary - The electric pole fell into the running auto
Next Story