റോഡ് പണിയുടെ മറവിൽ റാന്നി ഇടമണ്ണിൽ നടന്നത് ഗുണ്ടാ ആക്രമണം
text_fieldsപത്തനംതിട്ട: റോഡ് പണിയുടെ മറവിൽ റാന്നി ഇടമണ്ണിൽ നടന്നത് ഗുണ്ടാ ആക്രമണം. നിരവധിപേർക്ക് മർദനമേറ്റു. രാത്രിയുടെ മറവിൽ 97 വയസ്സുള്ള വൃദ്ധനെ കല്ലെറിഞ്ഞു. 60 വയസ്സുകാരി വനിത ഡോക്ടറെ മണ്ണുമാന്തിയുടെ ൈകയിൽ മണിക്കൂറുകളോളം ഉയർത്തിനിർത്തിയിട്ടും പൊലീസ് കാഴ്ചക്കാരായി നിന്നെന്നും ആക്ഷേപം.
റാന്നി പഴവങ്ങാടി പഞ്ചായത്തിലെ പൊടിപ്പാറ ഇടമൺ ഭാഗത്ത് വ്യാഴാഴ്ച പുലർച്ച മൂന്നുമണിയോടെയാണ് സംഭവം. കിഫ്ബി പദ്ധതിപ്രകാരം വികസിപ്പിക്കുന്ന വെച്ചൂച്ചിറ-മന്ദമരുതി റോഡിെൻറ വീതി കൂട്ടാനെന്ന പേരിലാണ് രാത്രിയുടെ മറവിൽ ആക്രമണം അഴിച്ചുവിട്ടത്. നിലവിൽ അഞ്ചര മീറ്റർ വീതിയിൽ വികസിപ്പിക്കുന്ന പൊതുമരാമത്തു റോഡിനുവേണ്ടി നിയമപരമായി നോട്ടീസ് നൽകി വസ്തു വിട്ടുനൽകാൻ നാട്ടുകാർ തയാറാണെന്നിരിക്കെയാണ് റോഡിെൻറ ഇടമണ്ണുമുതൽ പൊടിപ്പാറ വരെ ഭാഗം ഗുണ്ടകളെ ഉപയോഗിച്ച് എട്ടുമീറ്റർ വീതിയിൽ കൈയേറിയത്.
രാത്രി മുറ്റത്തിറങ്ങിയ 97 വയസ്സുള്ള വൃദ്ധനെ അക്രമിസംഘം കല്ലെറിഞ്ഞു. തടയാൻ ചെന്ന മണ്ണുങ്കൽ രമേശിനെ അക്രമികൾ മർദിച്ചു. നൂറിലധികമാളുകൾ രണ്ടു മണ്ണുമാന്തിയുമായെത്തിയാണ് സ്ത്രീകളെ ഉൾപ്പെടെ ആക്രമിച്ചത്. ആക്രമണം ഭയന്ന് പൊലീസിനെ വിളിച്ച ഇടമൺ കൊല്ലറെത്ത് ഡോ. ഉഷയെ പൊലീസ് എത്തുന്നതിന് മുന്നേതന്നെ 'നീ പൊലീസിനെ വിളിക്കും ഇേല്ലടി' എന്ന് ചോദിച്ചാണ് ഗുണ്ടകൾ നേരിട്ടത്. വീടിെൻറ മതിലിടിക്കാൻ വന്ന മണ്ണുമാന്തി തടയാൻ ചെന്ന തന്നെ യന്ത്രകൈയിൽ പൊക്കിനിർത്തിയശേഷം മറ്റൊരു മണ്ണുമാന്തി കൊണ്ട് മതിലിടിക്കുകയായിരുന്നെന്ന് 'മാധ്യമ'ത്തോട് പറഞ്ഞു.
തടയാൻ ചെന്ന മകനും മർദനമേറ്റു. കോടതിയുടെ സ്റ്റേ നിലനിൽക്കെ അതുപോലും അവഗണിച്ചാണ് പലരുടെയും വസ്തുവകകൾ ഇടിച്ചുനിരത്തിയത്. റോഡിന് ആവശ്യമായി വരുന്നതിൽ കൂടുതൽ വസ്തുവകകൾ ൈകയേറുന്നതായി ആരോപിച്ചു താമസക്കാർ ആർ.ഡി.ഒക്കും കലക്ടർക്കും പലതവണ പരാതി നൽകിയിരുന്നു. സ്ഥലം എം.എൽ.എ രാജു എബ്രഹാമിെൻറ നേതൃത്വത്തിൽ മൂന്നുതവണ ജനകീയ കമ്മിറ്റിയും കൂടിയിരുന്നു. ഏറ്റവുമൊടുവിൽ ഏറ്റെടുക്കുന്ന വസ്തുവിന് ഫണ്ട് നൽകാൻ ഇല്ലാത്തതിനാൽ പൊടിപ്പാറ മുതൽ ഇടമണ്ണ് വരെയുള്ള ഭാഗം തൽക്കാലം വീതി കൂട്ടുന്നില്ലെന്ന് എം.എൽ.എ വാക്കുകൊടുത്തു മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ആക്രമണവും ൈകയേറ്റവും ഉണ്ടായതെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.