ചരക്കുലോറി കൈവരി തകർത്തു; കയറിൽ ബന്ധിച്ച് കെ.എസ്.ടി.പി
text_fieldsറാന്നി: പുനലൂർ-മൂവാറ്റുപുഴ പാതയിൽ റാന്നി ഭാഗത്ത് തകർന്ന കൈവരി പുനഃസ്ഥാപിക്കാൻ നടപടിയായില്ല. പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാത നവീകരിച്ചതിനൊപ്പം നടപ്പാതയും കൈവരികളും നിർമിച്ചിരുന്നു. അപകടങ്ങൾ മൂലം ഇവ തകരുന്നത് തുടർ സംഭവമായി. റാന്നി ടൗണിൽ തന്നെ നിരവധി കൈവരി ഒടിഞ്ഞിട്ടുണ്ട്. ഗുണമേന്മയില്ലാത്തവയെന്ന ആക്ഷേപം ഉണ്ടെങ്കിലും അപകടത്തിന് ഇടയാക്കിയവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ വ്യവസ്ഥയുണ്ട്.
എന്നാൽ, ഇവ പുനഃസ്ഥാപിച്ച് കാൽനടക്കാരുടെയും വ്യാപാരികളുടെയും സുരക്ഷ ഉറപ്പാക്കാൻ നടപടിയില്ല. ഒടിഞ്ഞതിന്റെ ഇരുമ്പുകാലുകൾ അപകടകരമായി നിൽക്കുന്നത് മാറ്റാൻപോലും അധികൃതർ തയാറായിട്ടില്ല. മാമുക്ക് ജങ്ഷനിൽ ചരക്കുലോറി ഇടിച്ചുതകർത്ത കൈവരി അപകടകരമായി നിലകൊണ്ടപ്പോൾ നിലവിലുള്ളവയോട് ചേർത്ത് കയറുകൊണ്ട് കെട്ടിവെച്ചിരിക്കുകയാണ്. ബസ് സ്റ്റോപ്പായതിനാൽ യാത്രക്കാരും സുരക്ഷയില്ലാത്ത സ്ഥിതിയിലാണ്.
ഇത് മാറ്റിസ്ഥാപിക്കാൻ തയാറാകണമെന്നാണ് ആവശ്യം. റോഡ് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് അധികൃതർ കരാറുകാരന് നിർദേശം കൊടുക്കാതെ ഒളിച്ചുകളിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.