കൂട്ടിയിടി ഒഴിവാക്കാന്‍ വാഹനം വെട്ടിച്ചു; വൈദ്യുതി പോസ്റ്റ് തകർന്നു
text_fieldsറാന്നി: അമിത വേഗതയിലെത്തിയ വാഹനവുമായി കൂട്ടിയിടി ഒഴിവാക്കാന്‍ ശ്രമിച്ച ഡെലിവറി വാന്‍ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു. മുക്കട-ഇടമണ്‍-അത്തിക്കയം ശബരിമല പാതയില്‍ പാറേക്കടവിന് സമീപം തൈപ്പറമ്പില്‍ പടിയില്‍ ശനിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം.അമിത വേഗതയില്‍ വലതു വശം ചേര്‍ന്നു വന്ന ശബരിമല തീർഥാടകരുടെ ബസില്‍ ഇടിക്കാതിരിക്കാന്‍ എതിരെ എത്തിയ ഡെലിവറി വാഹനം വെട്ടിച്ചപ്പോളാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.11 കെ.വി ലൈന്‍ വലിച്ച പോസ്റ്റാണ് ഒടിഞ്ഞത്.
അപകടത്തിന് പിന്നാലെ വൈദ്യുതി ലൈന്‍ വാഹനത്തിലും പാതയിലുമായി വീണെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ വലിയ ദുരന്തം ഒഴിവായി. മുമ്പ് ടിപ്പര്‍ ലോറി തട്ടി പാതയിലേക്ക് ചരിഞ്ഞു നിന്ന വൈദ്യുതി പോസ്റ്റാണ് ഒടിഞ്ഞത്. ഇത് ശരിയാക്കി സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ നിരവധി തവണ വൈദ്യുതി വകുപ്പിനെ സമീപിച്ചിരുന്നു. അപകടത്തിന് ശേഷം വിട്ടു പോകാന്‍ ശ്രമിച്ച തീർഥാടക വാഹനം നാട്ടുകാര്‍ തടഞ്ഞിട്ടുവെങ്കിലും പിന്നീട് പോകാന്‍ അനുവദിച്ചു. വിവരം അറിഞ്ഞ് വൈദ്യുതി വകുപ്പ് റാന്നി നോര്‍ത്ത് സെക്ഷനിലെ ജീവനക്കാര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഗതാഗത തടസം ഉണ്ടായതോടെ വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.