തിരുവാഭരണ പാതയില്‍ ശൗചാലയ മാലിന്യം തള്ളി; മൂന്നംഗ സംഘം അറസ്റ്റിൽ
text_fieldsറാന്നി: തിരുവാഭരണ പാതയില്‍ ശൗചാലയ മാലിന്യം തള്ളിയ ആലപ്പുഴ നൂറനാട് സ്വദേശികളായ മൂന്നുപേരെ റാന്നി പൊലീസ് പിടികൂടി. ടാങ്കർ ലോറിയും കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവർ നൂറനാട് ശാന്തി നിലയത്തിൽ സുചിന്ത്ര ബാബു (30), നൂറനാട് പഴഞ്ഞൂർ കോണം കക്കാട്ടുകുറ്റിയിൽ ജിബിൻ (26), നൂറനാട് കിടങ്ങയം അരുൺ നിവാസിൽ അരുൺ കുമാർ (30) എന്നിവർക്കെതിരെ കേസെടുത്തു. തിരുവാഭരണപാതയിൽ റാന്നി വൈക്കത്തിനും മന്ദിരത്തിനുമിടയിൽ മാലിന്യം തള്ളുന്നത് പതിവാണ്. സംഭവത്തില്‍ റാന്നി പഞ്ചായത്ത് അധികൃതര്‍ പൊലീസിൽ പരാതി നൽകി. ഒരാഴ്ച മുമ്പ് രാത്രി രണ്ടരയോടെ മാലിന്യവുമായെത്തിയ ടാങ്കർ സി.സി ടി.വിയിൽ പതിഞ്ഞിരുന്നു. ടാങ്കര്‍ ലോറി തിരിച്ചറിഞ്ഞിട്ടുണ്ട്.
മാലിന്യം തള്ളിയത് കൈമൂട്ടില്പടി രാജേഷിന്റെ വീടിനോടും സമീപത്തെ തോടിനോടും ചേര്‍ന്നാണ്. ഇവിടെ നിന്നുള്ള വെള്ളം തോട്ടിലൂടെ പമ്പാനദിയില്‍ വാട്ടർ അതോറിറ്റിയുടെ പമ്പ്ഹൗസിന്റെ കിണറിനു മുകളിലാണ് ചേരുന്നത്. ഈ പാതയിൽ രണ്ടു വർഷമായി മാലിന്യം തള്ളല്‍ സ്ഥിരം സംഭവമാണ്. സംഭവത്തില്‍ തിരുവാഭരണ പാത സംരക്ഷണ സമിതിയും പൊലീസിൽ പരാതി നൽകി. ശനിയാഴ്ച പൊലീസെത്തിഅന്വേഷണം തുടങ്ങിയതിനു ശേഷം ഇവരെ പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.