റാന്നിയിൽ ഗതാഗത പരിഷ്കാരം അപ്രായോഗികമെന്ന് ആക്ഷേപം
text_fieldsറാന്നി: നഗരത്തിലെ വണ്‍വേ സമ്പ്രദായത്തിൽ അപ്രതീക്ഷിത മാറ്റം. ബുധനാഴ്ച മുതല്‍ മാമുക്ക് ഭാഗത്ത് നിന്നെത്തുന്ന ചെറിയ വാഹനങ്ങള്‍ക്ക് ഇട്ടിയപ്പാറ ടൗണിലെത്താൻ ബൈപാസ് ചുറ്റേണ്ട. പകരം, നേരെ ടൗണിലേക്ക് പ്രവേശിക്കാം. പുതിയ പരിഷ്കാരം ബൈപാസിലെ കണ്ടനാട്ടുപടിയിലുണ്ടാവുന്ന ഗതാഗത കുരുക്ക് മൂലമെന്നാണ് പൊലീസ് ഭാഷ്യം. ഒപ്പം പരീക്ഷണാടിസ്ഥാനത്തില്‍ വണ്‍വെ പരിഷ്കരിക്കാന്‍ എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളുടെ അനുവാദമുണ്ടെന്നും പൊലീസ് പറയുന്നു. ടൗണില്‍ ആദ്യം വണ്‍വെ ഏര്‍പ്പെടുത്തിയപ്പോള്‍ ചെറിയ വാഹനങ്ങള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാമായിരുന്നു. പിന്നീട് അപകടങ്ങളും വിമര്‍ശനങ്ങളും ഏറിയതോടെ മുഴുവന്‍ വാഹനങ്ങള്‍ക്കും വണ്‍വെ ഏര്‍പ്പെടുത്തുകയായിരുന്നു. ഇതോടെ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരവുമായിരുന്നു.
എന്നാല്‍, ഒരു കൂട്ടം ആള്ക്കാര് വണ്വെക്കെതിരെ ഹൈകോടതിയെ സമീപിച്ചെങ്കിലും കോടതി വണ്‍വെ സമ്പ്രദായത്തിന് അനുകൂലമായിരുന്നു. അതേസമയം, ഇപ്പോള്‍ പൊലീസ് നടത്തിയ പരിഷ്കാരം വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. വഴിയിലെ കുഴി മൂലമല്ല കണ്ടനാട്ടുപടിയില്‍ ഗതാഗത കുരുക്ക് ഉണ്ടാവുന്നതെന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. ബൈപാസ് റോഡില്‍ വണ്‍വെ ഉണ്ടെങ്കിലും ഇതിലുള്‍പ്പെടുന്ന ചെട്ടിമുക്ക് -പി.ജെ.ടി ജങ്ഷന് റോഡില്‍ വണ്‍വെ ഇല്ല. കാവുങ്കല്പടിയില്നിന്ന് എത്തുന്ന വാഹനങ്ങളും ചെട്ടിമുക്കില്‍ നിന്നെത്തുന്ന വാഹനങ്ങളും ഒരു പോലെയെത്തുമ്പോഴാണ് ഗതാഗതകുരുക്ക് ഉണ്ടാവുന്നത്. ഇത് ഒഴിവാക്കാന്‍ ഈ ഭാഗവും വണ്‍വേയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും എന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.