Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightനിരോധിത പുകയില...

നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ
cancel

റാ​ന്നി: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ന്‍ ശേ​ഖ​ര​വു​മാ​യി വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ല്‍ റാ​ന്നി​യി​ൽ ര​ണ്ടു​പേ​ര്‍ പൊ​ലീ​സ് പി​ടി​യി​ല്‍. മ​ന്ദ​മ​രു​തി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന്​ റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ല്‍ ലോ​ട്ട​റി ചി​ല്ല​റ വി​ൽ​പ​ന​യു​ടെ മ​റ​വി​ലും പാ​ന്‍മ​സാ​ല വി​ല്‍പ​ന ന​ട​ത്തി​യ​വ​രെ​യാ​ണ് റാ​ന്നി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ക്ക് വി​ല്‍ക്കു​വാ​നാ​യി ​െവ​ച്ചി​രു​ന്ന പാ​ന്‍മ​സാ​ല​യു​ടെ വ​ന്‍ ശേ​ഖ​ര​മാ​ണ് മ​ന്ദ​മ​രു​തി മ​രി​യ​സെ്​​റ്റോ​ഴ്സി​ല്‍നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ര്‍ മ​ന്ദ​മ​രു​തി വ​ലി​യ​കാ​വ് വ​ട്ടാ​ര്‍ക​യം സ്വ​ദേ​ശി മാ​ളി​യേ​ക്ക​ല്‍ പ്രി​ന്‍സാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ട്ടി​യ​പ്പാ​റ​യി​ല്‍ കോ​ള​ജ് റോ​ഡി​ല്‍ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കും ബാ​റി​ലെ​ത്തു​ന്ന​വ​ര്‍ക്കു​മാ​യി ലോ​ട്ട​റി ക​ച്ച​വ​ട​ത്തി‍െൻറ മ​റ​വി​ല്‍ പാ​ന്‍മ​സാ​ല വി​ൽ​പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ​ഴ​വ​ങ്ങാ​ടി ഐ​ത്ത​ല മ​ങ്കു​ഴി​യി​ല്‍ ചെ​രി​ക്ക​ലേ​ത്ത് വ​ര്‍ഗീ​സ് മാ​ത്യു​വാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

നി​രോ​ധി​ത പാ​ന്‍മ​സാ​ല​യു​ടെ 900 പാ​ക്ക​റ്റാ​ണ് പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് ചീ​ഫി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് നി​ഴ​ല്‍ പൊ​ലീ​സും റാ​ന്നി പൊ​ലീ​സും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​ന്‍മ​സാ​ല ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobacco productsarrested
News Summary - Two arrested with banned tobacco products
Next Story