പാർക്കിങ് തോന്നുംപോലെ, കുടുക്കിലായി അഗ്നിരക്ഷാസേന
text_fieldsറാന്നി: അഗ്നി ശമന സേനക്ക് കീറാമുട്ടിയായി റാന്നി സിവിൽ സ്റ്റേഷന് മുന്നിലെ അനധികൃത പാർക്കിങ്. വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതു മൂലം സിവിൽ സ്റ്റേഷന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ സേനാ ഓഫിസിൽ നിന്ന് വാഹനങ്ങൾ പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയാണ്.
താലൂക്കാഫിസിന്റെ അടുത്തുള്ള കെട്ടിടത്തോട് ചേർന്ന് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉള്ള സൗകര്യം ഉണ്ട്. എന്നാൽ സിവിൽ സ്റ്റേഷനിൽ വരുന്നവർ തോന്നും പോലെ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. ഇത് മൂലം ഫയർഫോഴ്സിൻ്റെ വാഹനത്തിന് പുറത്തിറങ്ങാൻ കഴിയില്ല. ട്രഷറിയുടെ ഇടുങ്ങിയ വഴിയിൽ കുടി വേണം ഫയർ എൻജിന് അടക്കം പുറത്തിറങ്ങാൻ.
രണ്ട് സൈഡിലും വാഹനങ്ങൾ കൊണ്ട് പാർക്ക് ചെയ്യുന്നതു മൂലം വലിയ വാഹനം പുറത്ത് ഇറക്കി പ്രയാസവുമാണ്. കഴിഞ്ഞ ദിവസം അടിയന്തിര സന്ദേശം വന്നതോടെ അലക്ഷ്യമായ പാർക്കിങ് മൂലം താമസം നേരിട്ടു. പാർക്ക് ചെയ്തിരുന്ന രണ്ട് വാഹങ്ങളിൽ ഡ്രൈവർ ഉണ്ടായിരുന്നതിനാലാണ് പുറത്തിറങ്ങാൻ കഴിഞ്ഞത്. എന്നാൽ സേനാ വാഹനം തിരികെ എത്തിയപ്പോൾ ഇവിടെ വേറെ വാഹനം സ്ഥാനം പിടിച്ചിരുന്നു. അതിൽ ആളും ഇല്ലായിരുന്നു. പിന്നീട് ഏറെ പണിപ്പെട്ടാണ് വാഹനം തിരികെ കയറ്റിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.