വടശ്ശേരിക്കര പുതിയ പാലം; നിർമാണത്തിന് അന്തിമ വിജ്ഞാപനം
text_fieldsറാന്നി: വടശ്ശേരിക്കര പുതിയ പാലം നിർമാണത്തിന് സ്ഥലമെടുപ്പിനുള്ള അന്തിമ വിജ്ഞാപനമായി. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായ 19(1) നോട്ടിഫിക്കേഷൻ നടപടിയാണ് പൂർത്തിയായത്. മണ്ണാറക്കുളഞ്ഞി-ചാലക്കയം ശബരിമല പാതയിൽ വടശ്ശേരിക്കരയിൽ കല്ലാറിന് കുറുകെയുള്ള വീതികുറഞ്ഞ പഴയ പാലത്തിനു പകരം പുതിയത് നിർമിക്കുന്നതിന് കിഫ്ബി മുഖാന്തരം 14.06 കോടിയാണ് അനുവദിച്ചത്.
എന്നാൽ, പാലത്തിന്റെ ഡിസൈനിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടായതും സ്ഥലം ഏറ്റെടുക്കൽ നടപടി വൈകിയതാണ് നിർമാണം വൈകാൻ ഇടയാക്കിയത്. വീതി കുറഞ്ഞ പഴയ പാലത്തിലൂടെ കഷ്ടിച്ച് രണ്ട് വാഹനത്തിന് കടന്നുപോകാനോ കഴിയൂ. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനട ദുഷ്കരമാകും. ശബരിമല മണ്ഡല കാലം ആരംഭിക്കുന്നതോടെ ഗതാഗതതടസ്സം രൂക്ഷമാകും. തുടർന്നാണ് ഇരുവശത്തും നടപ്പാതകൾ ഉൾപ്പെടെയുള്ള വീതികൂടിയ പുതിയ പാലം നിർമിക്കാൻ തീരുമാനമായത്. പാലം ഡിസൈനിൽ മാറ്റം വരുത്തിയതിനുശേഷം പുതിയ എസ്റ്റിമേറ്റ് തയാറാക്കും.
ഇതിന് അധികമായി വരുന്ന തുക കണ്ടെത്തി കിഫ്ബിയുടെ അനുമതിക്ക് സമർപ്പിക്കും. പാലത്തിന് ഇരുവശത്തുമുള്ള അപ്രോച്ച് റോഡ് നിർമാണത്തിന് ആറ് വ്യക്തികളുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിന് 30.92 ലക്ഷം രൂപയാണ് അനുവദിച്ചതെന്ന് പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.