സംസ്ഥാന പാതയ്ക്കരികിൽ വ്യാപക മണ്ണ് കടത്ത്
text_fieldsറാന്നി: കെട്ടിട നിർമാണത്തിന്റെ മറവിൽ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതക്ക് അരികിലെ റാന്നി മേഖലയിൽ വ്യാപകമായി മലയിടിച്ച് മണ്ണ് കടത്തുന്നു. പഴവങ്ങാടി പഞ്ചായത്തിൽ മന്ദമരുതി ഭാഗത്തുനിന്ന് ലോഡുകണക്കിന് പച്ചമണ്ണാണ് കൂറ്റൻ ടോറസുകളിൽ കഴിഞ്ഞ ദിവസം കടത്തിയത്. ആലപ്പുഴ ജില്ലയുടെ വിവിധഭാഗങ്ങളിലേക്കാണ് അതിരാവിലെ സംസ്ഥാന പാതയിൽ ക്യൂ കിടന്ന് ടോറസുകൾ പച്ച മണ്ണ് കടത്തിക്കൊണ്ടു പോകുന്നത്. കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയിൽ സംസ്ഥാന പാതയുടെ വശത്തുള്ള മൺതിട്ട ഇടിഞ്ഞിടത്തുള്ള സ്ഥലത്തിനു സമീപത്തു നിന്നാണ് കുത്തനെയുള്ള മലയുടെ മുൻഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ച് ലോറിയിൽ കടത്തുന്നത്.
ജിയോളജി വകുപ്പിന്റെ പാസോടുകൂടിയാണ് മണ്ണ് നീക്കം ചെയ്യുന്നതെന്നാണ് പറയുന്നത്. റാന്നിയുടെ വിവിധ ഭാഗങ്ങളിലെ മണ്ണ് കൊണ്ടു പോയി ആലപ്പുഴ ജില്ലയിലെ പലഭാഗങ്ങളും നീർത്തടങ്ങളും വയലുകളും കരഭൂമിയാക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം. മണ്ണ് മാഫിയാസംഘവും, റിയൽഎസ്റ്റേറ്റ് സംഘവും ചേർന്നാണ് മല ഇടിച്ച് നിരത്തി പച്ചമണ്ണ് കടത്തുന്നതെന്ന് ആക്ഷേപമുണ്ട്.
മലയോര പ്രദേശങ്ങളില്‍ രാത്രിയോ പകലോ നോക്കാതെയാണ് കച്ചവടം പൊടിപൊടിക്കുന്നത്. ഉടമസ്ഥൻ മല കാട്ടിക്കൊടുത്താൽ ദിവസങ്ങൾക്കകം പുരയിടംമായി മാറും..
താലൂക്കിലെ വിവിധ പഞ്ചായത്തിലെ മണ്ണ് മാഫിയ സംഘത്തിന്റെ പ്രവർത്തനം നിർത്തിയിെല്ലങ്കിൽ കാലവർഷമടക്കമുള്ള പ്രകൃതിക്ഷോഭസമയങ്ങളിൽ അപകട സാധ്യതയുണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.